
മുംബൈ: മുംബൈ ഡോംബിലിയിൽ മൂന്നാം നിലയിൽ നിന്ന് വീണ രണ്ടു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വീഴ്ചയുടെ ആഘാതം കുറച്ചത്. ഭാവേഷ് എന്നയാളാണ് കെട്ടിടത്തിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ഡോംബിവാലി വെസ്റ്റിലെ ദേവിച പാട പ്രദേശത്ത് താമസിക്കുന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. വീട് കാണിക്കാൻ ആളുകളെ കൊണ്ടുപോയിരുന്നു ഭാവേഷ്. ഇവർക്ക് വീട് കാണിച്ചുകൊടുത്ത ശേഷം അവർ കെട്ടിടത്തിന് പുറത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അതേ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ വീട്ടിൽ കളിക്കുന്നതിനിടെ രണ്ട് വയസ്സുള്ള കുട്ടി താഴെ വീഴുകയായിരുന്നു. കുട്ടി വീഴുന്നത് കണ്ട ഭവേഷ് വളരെ വേഗത്തിൽ ഓടിയെത്തി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടി കൈയിൽ നിന്ന് വഴുതി വീഴുകയായിരുന്നു. ഈ സമയം ഭാവേഷ് ഇടത് കാൽ മുന്നോട്ട് വെച്ചതിനാൽ കുട്ടി നേരിട്ട് നിലത്ത് വീണില്ല. കുട്ടി രക്ഷപ്പെടുകയും ചെയ്തു.
വീട്ടിൽ പെയിൻ്റിംഗ് ജോലികൾ നടക്കുന്നുണ്ടെന്നും അതിനാലാണ് ഗ്രില്ലിലെ ചില്ല് നീക്കം ചെയ്തതെന്നും വീട്ടുികാർ പറയുന്നു. ഇതിനിടെ ഗാലറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി തുറന്ന ഗ്ലാസിൻ്റെ വിടവിലൂടെ വീഴുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam