ബൈക്കിൽ സുഹൃത്തിനെ പിന്നിലിരുത്തി യുവതി, ചീറിപ്പാഞ്ഞത് ഡിവൈഡറിലേയ്ക്ക്; ഹൈദരാബാദിൽ യുവാക്കൾക്ക് ദാരുണാന്ത്യം

Published : Dec 27, 2024, 10:12 PM IST
ബൈക്കിൽ സുഹൃത്തിനെ പിന്നിലിരുത്തി യുവതി, ചീറിപ്പാഞ്ഞത് ഡിവൈഡറിലേയ്ക്ക്; ഹൈദരാബാദിൽ യുവാക്കൾക്ക് ദാരുണാന്ത്യം

Synopsis

ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. 

ഹൈദരാബാദ്: അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പരിക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയും മരണത്തിന് കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ മദാപൂരിലാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. 

അകാൻഷ (24), സുഹൃത്ത് രഘു ബാബു എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകട സമയത്ത് അകാൻഷയാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ബോറബണ്ടയിൽ നിന്ന് മദാപൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേ​ഗതയിലായിരുന്ന വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോ‍ഡിന് നടുവിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും റോ‍ഡിലേയ്ക്ക് തെറിച്ചുവീണു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

READ MORE:  ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, കെടുത്താൻ ശ്രമിച്ചപ്പോൾ ആളിക്കത്തി; തലസ്ഥാനത്ത് ഒഴിവായത് വൻ അപകടം

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്