selfie : ഓടുന്ന ട്രെയിനിന് സമീപം സെല്‍ഫിയെടുക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

Published : Dec 05, 2021, 08:48 AM ISTUpdated : Dec 05, 2021, 08:50 AM IST
selfie : ഓടുന്ന ട്രെയിനിന് സമീപം സെല്‍ഫിയെടുക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

Synopsis

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഡെറാഡൂണില്‍ നിന്ന് കാത്ത്‌ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.  

രുദ്രാപുര്‍: റെയില്‍വേ ട്രാക്കില്‍ (Railway track)  സെല്‍ഫിയെടുക്കുന്നതിനിടെ (Selfie)  രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി (Train hit) മരിച്ചു. ഉത്തരാഖണ്ഡിലെ ദുദ്രാപുരിലാണ് (Rudrapur) ദാരുണ സംഭവം. റെയില്‍വേ ക്രോസിങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയാിരുന്നു. ലോകേഷ് ലോനി (Lokesh lohni-35), മനീഷ് കുമാര്‍(Manish Kumar-25) എന്നിവരാണ് മരിച്ചത്. ഇരുവരും തല്‍ക്ഷണം മരിച്ചു. അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന പൊലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയതെന്ന് സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ സതീഷ് കപ്ഡി പറഞ്ഞു.

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഡെറാഡൂണില്‍ നിന്ന് കാത്ത്‌ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവെക്കാനാകാം സാഹസത്തിന് മുതിര്‍ന്നതെന്നും പൊലീസ് സംശയിക്കുന്നു.

കടിച്ച മൂര്‍ഖനെ പിടികൂടി, വനപാലകര്‍ക്ക് കൈമാറാന്‍ കാത്തുനിന്ന യുവാവ് മരണപ്പെട്ടു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന്
ജനനായകൻ റിലീസ് പ്രതിസന്ധിയിൽ, നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നല്‍കാതെ സെൻസർ ബോർഡ്, അസാധാരണ നടപടിയെന്ന് ടിവികെ