കാറിനുള്ളിൽ ഫ്ലൈറ്റിനെ പോലും വെല്ലുന്ന സൗകര്യങ്ങളൊരുക്കി യൂബർ ഡ്രൈവർ 

Published : Feb 02, 2025, 10:22 AM IST
കാറിനുള്ളിൽ ഫ്ലൈറ്റിനെ പോലും വെല്ലുന്ന സൗകര്യങ്ങളൊരുക്കി യൂബർ ഡ്രൈവർ 

Synopsis

ഹനത്തിനുള്ളിൽ യാത്രക്കാർക്ക് വ്യത്യസ്ത സൗകര്യങ്ങളൊരുക്കി യൂബർ ഡ്രൈവർ. മാരുതി സെലേറിയോ കാറിലാണ് വൈഫൈ ഉൾപ്പെടെ അവശ്യ സാധനങ്ങൾ എല്ലാം ലഭ്യമാക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ആവശ്യമുള്ളതെന്തും എടുക്കാം

ദില്ലി: വാഹനത്തിനുള്ളിൽ യാത്രക്കാർക്ക് വ്യത്യസ്ത സൗകര്യങ്ങളൊരുക്കി യൂബർ ഡ്രൈവർ. മാരുതി സെലേറിയോ കാറിലാണ് വൈഫൈ ഉൾപ്പെടെ അവശ്യ സാധനങ്ങൾ എല്ലാം ലഭ്യമാക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ആവശ്യമുള്ളതെന്തും എടുക്കാം. എന്ത് എടുത്താലും സൗജന്യമാണെന്നതാണ് ആളുകളെ ഏറെ ആകർഷിക്കുന്നത്. സ്നാക്ക്സ്, ബോട്ടിൽ വാട്ടർ, സാനിറ്റൈസർ, കുട തുടങ്ങിയ ആവശ്യസാധനങ്ങളും, ഇതിനു പുറമെ പെയ്ൻ കില്ലറുകളും അത്യാവശ്യ മരുന്നുകളും വാഹനത്തിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ സേഫ്റ്റി പിൻ, ഓയിൽ, ടൂത്പേസ്റ്റ്, പൗഡർ, പെർഫ്യൂം തുടങ്ങിയവയും ലഭ്യമാണ്. 

അബ്ദുൽ ഖാദിർ എന്നയാളുടെ വാഹനത്തിന്റെ ചിത്രം ഒരു യാത്രക്കാരൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് ഇത് ചർച്ചയാകുന്നത്. യാത്രക്കാർക്കിത് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നാണ് റെഡ്‌ഡിറ്റിൽ പങ്കുവെച്ച്‌ കൊണ്ട് പലരും പറഞ്ഞത്. ഒരു ടാക്സി റൈഡിനപ്പുറം, യാത്രക്കാർക്ക് നൽകുന്ന ആഡംബര സേവനത്തെ നിരവധിപേർ പ്രശംസിക്കുന്നുണ്ട്. ഫ്ലൈറ്റുകളെ പോലും വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് വെറുമൊരു കാറിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട് നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വാഹനത്തിൽ യാത്ര ചെയ്യാൻ ആവശ്യപ്പെട്ട് എത്തിയത്.  ഈ വ്യത്യസ്ത സേവനത്തെ പ്രശംസിച്ച് നിരവധിപേർ സമൂഹം മാധ്യമങ്ങളിൽ  ആശംസകൾ അറിയിച്ചെത്തി. ചിലർ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. മുമ്പ് ഇദ്ദേഹത്തിന്റെ വാഹനത്തിൽ യാത്ര ചെയ്തവരും അനുഭവങ്ങൾ പങ്കുവെച്ചു.

കാണാതായ ലോട്ടറി കണ്ടെത്തിയത് ബൈബിളിനുള്ളില്‍; അടിച്ചത് 8 കോടിയുടെ മഹാഭാഗ്യം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി