മറ്റൊരാൾക്ക് ലോട്ടറി അടിച്ചെന്ന വാര്‍ത്ത കണ്ടപ്പോഴാണ് താന്‍ ലോട്ടറി എടുത്തതിനെ കുറിച്ച് ജാക്വിലിന്‍ ഓർത്തത്. പക്ഷേ, ആ ലോട്ടറി എവിടെ വച്ചെന്ന് അവർ മറന്നു പോയിരുന്നു. പിന്നാലെ വീടടക്കം അരിച്ച് പെറുക്കി. 


വെർജീനിയൽ നിന്നുള്ള ഒരു സ്ത്രീയ്ക്ക് ബൈബിളിനുള്ളിൽ മറന്നുവച്ച ലോട്ടറി ടിക്കറ്റ് സമ്മാനിച്ചത് എട്ടു കോടിയുടെ മഹാഭാഗ്യം. വിർജീനിയയിലെ മൊണെറ്റയിൽ താമസിക്കുന്ന ജാക്വലിൻ മംഗസ് എന്ന സ്ത്രീയാണ് താൻ എടുത്ത ലോട്ടറി ടിക്കറ്റ് ഭദ്രമായി ബൈബിളിനുള്ളിൽ സൂക്ഷിച്ചത്. എന്നാൽ, പിന്നീട് ആ ടിക്കറ്റിന്‍റെ കാര്യം തന്നെ അവർ മറന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം ബൈബിൾ തുറന്നപ്പോഴാണ് അതിനുള്ളിൽ സൂക്ഷിച്ചുവച്ച ലോട്ടറി ടിക്കറ്റ് വീണ്ടും അവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അതെടുത്ത് പരിശോധിച്ചപ്പോൾ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അടിച്ചത് ഒരു മില്യൺ ഡോളറിന്‍റെ ജാക്ക്പോട്ട്. ഇന്ത്യൻ രൂപയിൽ 8.66 കോടിയോളം വരുമിത്.

മറ്റൊരു വ്യക്തിക്ക് ലോട്ടറി അടിച്ച വാർത്ത പത്രങ്ങളില്‍ കണ്ടപ്പോഴാണ് ജാക്വലിൻ താൻ എടുത്ത ലോട്ടറിയെക്കുറിച്ച് ഓർത്തത്. പക്ഷേ, ടിക്കറ്റ് എവിടെയാണ് സൂക്ഷിച്ചതെന്ന് അവർ മറന്നു പോയിരുന്നു. പിന്നീട് വീട് മുഴുവനായി പരിശോധിച്ചെങ്കിലും ലോട്ടറി ടിക്കറ്റ് മാത്രം കണ്ടെത്താനായില്ല. ഒടുവില്‍ ബൈബിൾ എടുത്തപ്പോഴാണ് അതിനുള്ളിൽ നിന്നും ടിക്കറ്റ് കണ്ടെടുത്തത്. ഒരു മില്യൺ ഡോളറിന്‍റെ ജാക്ക്പോട്ട് ടിക്കറ്റ് ആണ് തന്‍റെ കയ്യിൽ ഉള്ളത് തനിക്ക് വിശ്വസിക്കാനായില്ലെന്നാണ് സംഭവത്തെ കുറിച്ച് വിവരിക്കനെ ജാക്വലിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഭൂമി തലകീഴായി മറിയുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടു എന്നാണ് ആ നിമിഷത്തെ ജാക്വലിൻ വിശേഷിപ്പിച്ചത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലന്നും താൻ ഇപ്പോഴും വലിയ ആവേശത്തിൽ ആണെന്നും അവര്‍ കൂട്ടി ചേര്‍ത്തതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Watch Video: -14 ഡിഗ്രി തണുപ്പിലും ചൂടാറാത്ത പറാത്ത; ഇന്ത്യക്കാരിയായ അമ്മയുടെ ബുദ്ധിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ, വീഡിയോ

ഏതാനും ദിവസങ്ങൾക്ക് മുൻപ് യുകെയിൽ നിന്നുള്ള ട്രെയിനി ഗ്യാസ് എൻജിനീയറായ യുവാവിനും ലോട്ടറി അടിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജെയിംസ് ക്ലാർക്‌സൺ എന്ന ഇദ്ദേഹത്തിന് ലോട്ടോ ജാക്ക്‌പോട്ടിൽ 7.5 മില്യൺ പൗണ്ട് (79.58 കോടി രൂപ) ആണ് ലഭിച്ചത്. ലോട്ടറി അടിച്ചതിന്‍റെ തൊട്ടടുത്ത ദിവസവും സാധാരണ പോലെ ഇദ്ദേഹം ജോലിക്ക് വന്നത് സഹപ്രവര്‍ത്തകരെ എല്ലാവരെയും അത്ഭുതപ്പെടുത്തി എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More:പാടത്ത് കീടനാശിനി തളിച്ചു, പിന്നാലെ കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 -കാരന് ദാരുണാന്ത്യം