വനിതകളുടെ സൗജന്യയാത്ര, 3000 പെൻഷൻ, സിൽവർ ലൈനിന് പകരം പദ്ധതി... ഉറ്റുനോക്കി കേരളം; സതീശൻ സർക്കാറിന്റെ ആദ്യ നയ പ്രഖ്യാപനം ഇന്ന്

Published : May 29, 2026, 06:12 AM IST
vd satheesan

Synopsis

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപയാക്കൽ തുടങ്ങിയ ഇന്ദിരാ ഗ്യാരന്റികളും സിൽവർ ലൈനിന് പകരം പുതിയ പദ്ധതിയുമടക്കം സുപ്രധാന പ്രഖ്യാപനങ്ങൾക്കായി കേരളം ഉറ്റുനോക്കുകയാണ്.

തിരുവനന്തപുരം: വി.ഡി.സതീശൻ സര്‍ക്കാരി‍ന്‍റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗ്യാരന്റികൾ ഉൾപ്പെട്ടേക്കും. റദ്ദാക്കിയ സിൽവര്‍ ലൈനിന് പകരം പുതിയ പദ്ധതിയുണ്ടാകുമോ എന്നതിൽ ആകാംക്ഷ. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നി ആയിരിക്കും പ്രസംഗം.

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാ​ഗ്ദാനം. ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും വയോജനവകുപ്പ് രൂപീകരിച്ചതും അടക്കമുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും ഊന്നൽ. ദേശീയപാത നിർമ്മാണം പൂർത്തിയാക്കൽ,വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ, അടക്കം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. രാവിലെ 8.55ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെൻററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒടുവിൽ തീരുമാനമായി, കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും; സത്യപ്രതിജ്ഞ ജൂൺ മൂന്നിന്
ഓട്ടോ ഡ്രൈവർമാരുടെ യൂണിഫോം ധരിച്ച് രാഹുൽ ഗാന്ധി, ഒപ്പം നിലത്തിരുന്ന് ഉച്ചഭക്ഷണവും; പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പ്