'ഗ്രേസ് മാർക്ക് വേണം'; കേന്ദ്രമന്ത്രി പിഴവ് സമ്മതിച്ചതോടെ ആവശ്യവുമായി സിബിഎസ്ഇ പ്ലസ്ടു വിദ്യാർഥികൾ

Published : May 29, 2026, 05:29 AM IST
Karnataka 2nd puc exam 2 result 40 36 percent pass check results full update

Synopsis

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിനായി രംഗത്തെത്തി. ബോർഡിന്റെ പിഴവിന് പുനർ മൂല്യനിർണയത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്നാണ് ആവശ്യം. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്നും തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പുനൽകിയിട്ടുണ്ട്.

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ പിഴവ് കേന്ദ്രമന്ത്രി സമ്മതിച്ചതോടെ ഗ്രേസ് മാർക്ക് ആവശ്യവുമായി വിദ്യാർത്ഥികൾ രം​ഗത്ത്. ബോർഡിൻറെ പിഴവുകൊണ്ടാണ് മാർക്ക് നഷ്ടമായതെന്നും ഇത് നികത്താൻ പുനർ മൂല്യനിർണയത്തിൽ ഗ്രേസ് മാർക്ക് നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഒ എസ് എം മൂല്യനിർണ രീതിക്ക് കരാർ നൽകിയ കോയെംപ്റ്റ് COEMPT സ്ഥാപനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തിയിരുന്നു. എന്നാൽ, രാഹുൽഗാന്ധിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. തെലങ്കാന, കർണാടക സർക്കാരുകൾക്ക് കമ്പനിയുമായി കരാറുണ്ട്. വിവാദ കമ്പനിയെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തിന് കരാർ നൽകിയെന്നും അദ്ദേഹം ചോ​ദിച്ചു.

സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളു‌ടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഎസ്എമ്മില്‍ പൊരുത്തക്കേടുകൾ ഉണ്ടായി. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും സിബിഎസ്ഇയിൽ തിരുത്തൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയോഗത്തിൽ ഉന്നതഉദ്യോഗസ്ഥർക്കെതിരെ അടക്കം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വീണ്ടും ഒഎസ്എം നടപ്പാക്കുന്നതിൽ ചർച്ച നടത്തും. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകൻ വീനീത് ജിൻഡാലാണ് സിബിഎസ്ഇക്ക് വക്കീൽ നോട്ടീസ് അയച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർണായകം, മുഹമ്മദ് ഫര്‍മാന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി നേരത്തെ നീട്ടിയിരുന്നു
പകരക്കാരനായി ഡി കെ ശിവകുമാർ, കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന്