
ചെന്നൈ: തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ വിശ്രമത്തിനായി കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് പോയി. ഈ മാസം പത്തിന് തിരിച്ചെത്തും. ലോക്സഭ തെരഞ്ഞെടുപ്പിലെ കടുത്ത പ്രചാരണത്തിന് ശേഷമാണ് വിശ്രമത്തിനായി ഉദയനിധി വിദേശത്തേക്ക് പോയത്. തമിഴ്‌നാട്ടിലെ 39 പാർലമെന്‍റ് മണ്ഡലങ്ങളിലൂടെ 8,465 കിലോമീറ്റർ സഞ്ചരിച്ച് 122 പ്രചാരണ കേന്ദ്രങ്ങളിൽ 3,726 മിനിറ്റ് സംസാരിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ റെക്കോർഡ് സ്ഥാപിച്ചിരുന്നു.
ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ പോകാത്ത സ്ഥലങ്ങളിൽ പ്രചാരണത്തിനിറങ്ങിയ ഉദയനിധി സ്റ്റാലിൻ വോട്ടെടുപ്പ് ദിവസം തേനാംപേട്ടയിലെ എസ്ഐഇടി സന്ദർശിച്ചു. ഭാര്യയ്‌ക്കൊപ്പം കോളജിലെ പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 24 ദിവസം നീണ്ട പ്രചാരണമാണ് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ എല്ലാ പരിപാടികളിലും പൂർണമായി പങ്കെടുക്കാൻ ഉദയനിധിക്ക് കഴിയില്ല.
ഇതോടെയാണ് കുറച്ച് ദിവസത്തെ വിശ്രമത്തിനായി അദ്ദേഹം ലണ്ടനിലേക്ക് പോയത്. 10ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരങ്ങള്‍. അതേസമയം, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കൊടൈക്കനാലിൽ വിശ്രമത്തിലാണ്. കൊടൈക്കനാലിൽ തങ്ങുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കേ സ്റ്റാലിൻ ഗോൾഫ് കളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കുമൊപ്പം ഫോട്ടോ എടുത്ത സ്റ്റാലിൻ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നെങ്കിൽ അറിയിക്കണമെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷമാണ് സ്റ്റാലിൻ ഇവിടെയെത്തിയത്. മെയ് 3 വരെ കൊടൈക്കനാലിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്ന സ്റ്റാലിനും കുടുംബവും 4ാം തിയതി ചെന്നൈയിലേക്ക് തിരിച്ച് പോവും. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ കൊടൈക്കനാലിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. നക്ഷത്ര തടാകം, ബ്രയന്റ് പാർക്ക് എന്നിവിടങ്ങളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
'എനിക്ക് നല്ല കണ്ട്രോൾ ആണ്, എപ്പോൾ വേണമെങ്കിലും ഇതൊക്കെ നിർത്താൻ കഴിയും'; ഇവരോട് എക്സൈസ് പറയാനുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam