
ചെന്നൈ: ഉക്കടം സ്ഫോടനകേസിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. താഹ നസീർ( 27) എന്നയാളാണ് അറസ്റ്റിലായത്. കോയമ്പത്തൂരിലെ കാർ സർവീസ് സെന്ററിൽ പെയിന്റർ ആണ് ഇയാൾ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ വർഷം ഒക്ടോബർ 23 നാണ് കോയമ്പത്തൂർ ഉക്കടം കോട്ടെ സംഗമേശ്വർ ക്ഷേത്രത്തിന് സമീപം സ്ഫോടനം ഉണ്ടായത്. സ്ഫോടകവസ്തുക്കളും എൽപിജി സിലിണ്ടറുകളും നിറച്ച കാർ ക്ഷേത്രത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസിൽ ആറു പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീൻ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എൻഐഎ കണ്ടെത്തൽ. ഇയാളെ സഹായിക്കുകയും ആക്രമണത്തിന്റെ ആസൂത്രണത്തിൽ പങ്കാളികളാവുകയും ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് തൽഹ, ഫിറോസ് , റിയാസ്, അഫ്സർ ഖാൻ, നവാസ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിരുന്നു.
കോയമ്പത്തൂർ കാർ സ്ഫോടനം; ചാവേർ ആക്രമണം തന്നെയെന്നതിന് കൂടുതൽ സൂചനകൾ, അന്വേഷണം തുടരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam