വിവാഹ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കൾക്ക് മധുരം നൽകി തിരിച്ചെത്തിയ ആശയെ കാത്തിരുന്നത് ഏകമകന്റെ വിയോഗവാർത്ത

Published : Apr 23, 2025, 07:41 PM ISTUpdated : Apr 23, 2025, 07:42 PM IST
വിവാഹ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കൾക്ക് മധുരം നൽകി തിരിച്ചെത്തിയ ആശയെ കാത്തിരുന്നത് ഏകമകന്റെ വിയോഗവാർത്ത

Synopsis

ഏപ്രിൽ 16ന് ഉത്തരാഖണ്ഡിലെ മുസൂറിയിൽ വച്ചായിരുന്നു വിനയ് നർവാളിന്റെ വിവാഹം നടന്നത്. ഇതിന് പിന്നാലെ കർണാലിൽ വച്ച് നടന്ന റിസപ്ഷന് ശേഷമുള്ള യാത്രയിലാണ് വിനയ് നർവാൾ ഭീകരാക്രമണത്തിന് ഇരയായത്

കർണാൽ: വിവാഹത്തിന്റെ ആഘോഷങ്ങൾക്ക് അവസാനിക്കും മുൻപാണ് നാവിക സേനാ ഉദ്യോഗസ്ഥനായ വിനയ് നർവാൾ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഏക മകന്റെ മരണ വാർത്ത പുറത്ത് വരുമ്പോൾ വിവരം അറിയാതെ കല്യാണ ആഘോഷത്തിന്റെ ഭാഗമായി കർണാലിലെ ബന്ധുക്കൾക്കും അയൽക്കാർക്കും മധുരം വിതരണം ചെയ്യുകയായിരുന്നു വിനയ് നർവാളിന്റെ അന്ന ആശ നർവാൾ. വിനയിയുടെ വിവാഹത്തിൽ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.  നവദമ്പതികൾ തിരിച്ചെത്തിയ ശേഷം ജാഗരണ പ്രാർത്ഥനയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബമുണ്ടായിരുന്നത്. 

ചൊവ്വാഴാച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിനയ് കൊല്ലപ്പെട്ടത് ഉച്ചയോടെയാണ്. എന്നാൽ ഹരിയാനയിലെ കർണാലിലെ വീട്ടിൽ വിവരം അറിയുന്നത് വൈകുന്നേരത്തോടെയായിരുന്നു. ഏപ്രിൽ 21നായിരുന്നു നവദമ്പതികൾ പഹൽഗാമിലേക്ക് പുറപ്പെട്ടത്. സ്വിറ്റ്സർലാൻഡിലേക്കുള്ള ഹണിമൂൺ യാത്ര വിസ ലഭിക്കാൻ വൈകിയതോടെയാണ് ദമ്പതികൾ മിനി സ്വിറ്റ്സർലാൻഡ് എന്ന് പേരുകേട്ട പഹൽഗാമിലേക്ക് ഹണിമൂൺ യാത്ര പദ്ധതിയിട്ടത്. ഏപ്രിൽ 6 മുതൽ വിനയ് നർവാളിന്റെ വിവാഹം ആഘോഷങ്ങളിലായിരുന്നു കുടുംബം. ഏഴിമലയിലെ നാവിക അക്കാദമിയിൽ നിന്ന് വിനയ് നർവാൾ പാസ് ഔട്ടായതിന് പിന്നാലെ തന്നെ വീട്ടുകാർ വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സോണിപതിലെ എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം മൂന്ന് വർഷം മുൻപാണ് വിനയ് നർവാൾ നാവിക സേനയിൽ ചേരുന്നത്. 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഭീകരരുമായി രൂക്ഷമായ ഏറ്റുമുട്ടൽ; കൂടുതൽ സൈനികർ കുൽഗാമിലേക്ക്

ഏപ്രിൽ 16ന് ഉത്തരാഖണ്ഡിലെ മുസൂറിയിൽ വച്ചായിരുന്നു വിനയ് നർവാളിന്റെ വിവാഹം നടന്നത്. ഇതിന് പിന്നാലെ കർണാലിൽ വച്ച് നടന്ന റിസപ്ഷന് ശേഷമുള്ള യാത്രയിലാണ് വിനയ് നർവാൾ ഭീകരാക്രമണത്തിന് ഇരയായത്. ജിഎസ്ടി ഡിപ്പാർട്ട്മെന്റിലെ സൂപ്രണ്ടാണ് വിനയ് നർവാളിന്റെ പിതാവ് രാജേഷ് നർവാൾ. നെഞ്ചിലും കഴുത്തിലും കയ്യിലുമാണ് വിനയ്ക്ക് വെടിയേറ്റത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം കശ്മീരിലേക്ക് പോയ ഹിമാന്‍ഷി വിനയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം രാജ്യത്തിന്‍റെ വേദനയായി മാറി. അതിവൈകാരിക രംഗങ്ങൾക്കാണ് ദില്ലി വിമാനത്താവളം സാക്ഷിയായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ