
ഡെറാഡൂൺ: യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കി ഒമ്പത് ദിവസങ്ങൾക്ക് ശേഷം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലിവ്-ഇൻ പങ്കാളികൾ. മൂന്ന് ലിവ്-ഇൻ പങ്കാളികളാണ് രജിസ്ട്രേഷന് വേണ്ടി അപേക്ഷിച്ചത്. ഇവരിൽ ഒരാൾക്കാണ് രജിസ്ട്രേഷൻ ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം രജിസ്റ്റർ ചെയ്യാൻ ഒരു മാസം സമയമുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് 6 മാസം വരെ തടവോ 25,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ഒരു മാസത്തെ നിശ്ചിത കാലയളവിനപ്പുറം കാലതാമസം വരുത്തുന്ന രജിസ്ട്രേഷന് 1,000 രൂപ അധിക ഫീസ് നൽകണം. സബ് രജിസ്ട്രാർ എല്ലാ രേഖകളും 15 ദിവസത്തിനകം (അടിയന്തര കേസുകളിൽ മൂന്ന് ദിവസത്തിനുള്ളിൽ) അവലോകനം ചെയ്യണം. ആവശ്യമെങ്കിൽ വ്യക്തത തേടണം. വൈകിയുള്ള അപേക്ഷകൾക്കോ ലംഘനങ്ങൾക്കോ പിഴ ചുമത്തുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും വേണം.
സബ് രജിസ്ട്രാറിന്റെ ഉത്തരവുകൾക്കെതിരായ അപ്പീലുകൾ രജിസ്ട്രാർമാർ 60 ദിവസത്തിനകം തീർപ്പാക്കുകയും ലിവ്-ഇൻ അല്ലെങ്കിൽ വിവാഹ നിയമങ്ങളുടെ ലംഘനങ്ങൾ പൊലീസിനെ അറിയിക്കുകയും വേണം. രജിസ്ട്രാർമാർ സമയപരിധിക്കുള്ളിൽ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ, വിഷയം രജിസ്ട്രാർ ജനറലിലേക്ക് എത്തും. അവർ അപ്പീൽ പരിഹരിച്ച് 60 ദിവസത്തിനുള്ളിൽ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam