ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ, 2022 ലേക്ക് വകയിരുത്തിയത് 100 കോടി

By Web TeamFirst Published Feb 1, 2020, 4:08 PM IST
Highlights

19 പ്രമുഖ രാജ്യങ്ങളുടെ സര്‍ക്കാരുകളും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി20 കൂട്ടായ്മ

ദില്ലി: കേന്ദ്ര ബജറ്റ് 2022 ൽ ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. 100 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. 19 പ്രമുഖ രാജ്യങ്ങളുടെ സര്‍ക്കാരുകളും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി20 കൂട്ടായ്മ. വികസിത-വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. 

ഓരോ വര്‍ഷവും അജണ്ട തയ്യാറാക്കിയാണ് ജി20 പ്രവര്‍ത്തിക്കുക. 2022ൽ ഇന്ത്യക്ക് ജി 20 ഉച്ചകോടിയുടെ അജണ്ട തീരുമാനിക്കാനാവും. എല്ലാ രാജ്യങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നതാണ് ജി20. ഓരോ വര്‍ഷവും ഓരോ രാജ്യങ്ങള്‍ക്കാകും കൂട്ടായ്മയുടെ അധ്യക്ഷ പദവി. ഒരു രാജ്യത്തിനും പ്രത്യേക പ്രാധാന്യം ലഭിക്കരുതെന്ന നിര്‍ബന്ധമുള്ളതിനാലാണ് ഈ രീതി പിന്തുടരുന്നത്.

click me!