എല്ലാവരോടും ഒപ്പം എല്ലാവര്‍ക്കും വളര്‍ച്ച: ബജറ്റിനെ കുറിച്ച് അനുരാഗ് ഠാക്കൂര്‍

By Web TeamFirst Published Feb 1, 2020, 10:24 AM IST
Highlights

എല്ലാവരോടും ഒപ്പം എല്ലാവര്‍ക്കും വളര്‍ച്ച , ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍

ദില്ലി: രാജ്യത്തിന്‍റെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്ര ബജറ്റ് എന്ന് അവകാശപ്പെട്ട് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. എല്ലാവരോടും ഒപ്പം എല്ലാവര്‍ക്കും വളര്‍ച്ച , ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 

രാജ്യത്തെമ്പാടു നിന്നും നിര്‍ദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു. ഇത് അനുസരിച്ചാണ് തീരുമാനങ്ങൾഎടുത്തത്. എല്ലാവര്‍ക്കും ഗുണകരമാകുന്ന ബജറ്റാണ് ഇത്തവണ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും ബജറ്റ് അവതരണത്തിന് മുമ്പ് കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു. 

MoS Finance Anurag Thakur: Modi govt believes in 'sabka sath, sabka vikas.' We received suggestions from across the country. The government is making efforts that this budget is good for all. https://t.co/h72WcINpkK pic.twitter.com/0oOKqo8bfj

— ANI (@ANI)

രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് പതിനൊന്ന് മണിക്കാണ് ധമന്ത്രി നിര്‍മ്മലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുന്നത് . ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തിക്കഴിഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗവും പുരോഗമിക്കുകയാണ്യ  

click me!