തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്‍കി പ്രഖ്യാപനം; 'കോക്കനട്ട് പ്രൊമോഷൻ സ്കീം', 10 മില്യൺ കർഷകർക്ക് ​ഗുണകരമാകും

Published : Feb 01, 2026, 12:07 PM IST
Nirmala seetharaman

Synopsis

തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്‍കി യൂണിയൻ ബജറ്റ് 2026. കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യൺ കർഷകർക്ക് ​ഗുണകരമാകുന്ന പദ്ധതി

ദില്ലി: തേങ്ങ കർഷകർക്ക് പ്രോത്സാഹനം നല്‍കി യൂണിയൻ ബജറ്റ് 2026. കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യൺ കർഷകർക്ക് ​ഗുണകരമാകുന്ന പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമൻ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു. പ്രധാന ഉൽപാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉൽപാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയ തെങ്ങുകൾ നടാൻ പ്രോത്സാഹനം നല്‍കും. ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആ​ഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം നല്‍കും.

കൂടാതെ, ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങുമായി കൈകേൾക്കുന്ന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. അതുപോലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും. കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും കേന്ദ്രം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശിവസേന ഉദ്ദവ് വിഭാ​ഗം വിമത എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ അം​ഗത്വമെടുക്കും
നിരക്ക് കൂട്ടാതെ രക്ഷയില്ല, വൻ നഷ്ടം; സ്ത്രീ സൗജന്യ യാത്രയിൽ ശരിക്കും പെട്ട് കർണാടക സർക്കാർ, ബസ് ചാർജ് വർധന സൂചന നൽകി ഡി കെ ശിവകുമാർ