`സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം'; മൂന്ന് നയങ്ങളിലൂന്നി ബജറ്റ്, രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയെന്ന് നിർമല സീതാരാമൻ

Published : Feb 01, 2026, 11:27 AM IST
nirmala sitaraman

Synopsis

സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ ഘടകങ്ങൾക്ക് ഊന്നൽ നൽകി കേന്ദ്ര ബജറ്റ്. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു

ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ മൂന്ന് നയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ ഘടകങ്ങൾക്കാണ് പ്രാധാന്യം. രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിച്ചതായും സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചതായും നിർമല സീതാരാമൻ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക മേഖലയിലെ 7 ശതമാനം ശതമാനം വളർച്ച ദാരിദ്ര്യ നിർമ്മാർജ്ജനത്തിലടക്കം വലിയ പങ്ക് വഹിച്ചു. രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയാണ്. ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിൻ്റെ ആദ്യ കർത്തവ്യമെന്നും അവർ പാർലമെന്റിൽ പറഞ്ഞു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിൻ്റെ കർത്തവ്യം. ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കി. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചു. ഇലക്‌ട്രോണിക് ഉപകരണ ഉത്പാദന പദ്ധതിക്ക് ഇരട്ടിനേട്ടം ഉണ്ടായി. സർക്കാർ നടപ്പാക്കിയ എല്ലാ പരിഷക്കാരങ്ങളും ഫലം കണ്ടു. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനിലാണ്. ഇതിനായി 40,000 കോടി നീക്കിവെക്കുമെന്നും ബജറ്റിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർത്യവ്യ പഥത്തില്‍ തയ്യാറാക്കിയ ആദ്യ ബജറ്റ്; 'രാജ്യത്തിന് 7% സാമ്പത്തിക വളർച്ച', മൂന്നാം മോദി സർക്കാരിന്‍റെ മൂന്നാം ബജറ്റ് ആരംഭിച്ചു
തെരുവുനായ വേട്ട; വിഷം കുത്തിവെച്ച് കൊല്ലുന്നത് തുടരുന്നു; ഇതുവരെ 1500 നായകളെ കൊന്ന തെലങ്കാനയിൽ പരാതിയുമായി മൃഗസ്നേഹികൾ