കേന്ദ്ര ബജറ്റ്: പ്രതിഷേധവുമായി പ്രതിപക്ഷം; കേരള എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

Published : Feb 03, 2025, 07:03 AM IST
 കേന്ദ്ര ബജറ്റ്:  പ്രതിഷേധവുമായി പ്രതിപക്ഷം; കേരള എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും

Synopsis

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം.

ദില്ലി: കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം. മഹാകുംഭമേളയിലെ
അപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കേരളാ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചെന്ന ആരോപണമാകും ഭരണപക്ഷം ഉയർത്തുക. വഖഫ് ഭേദഗതി ബില്ലിലെ സംയുക്ത പാർലമെന്ററി റിപ്പോർട്ട് ഈയാഴ്ച തന്നെ ലോക്സഭയിൽ വരാനാണ് സാധ്യത. ഈ സമ്മേളന കാലയളവിൽ തന്നെ വഖഫ് ബിൽ പാസാക്കാനാണ് കേന്ദ്ര നീക്കം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയുമായി കൂട്ടുകൂടാൻ ബിഎൻപി: ദേശീയ അധ്യക്ഷൻ നിതിൻ നബീന് കത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി; രാഷ്ട്രീയ-നയതന്ത്ര സൗഹൃദം ലക്ഷ്യം
ബിജെപി വീണ്ടും ജനങ്ങളെ ചതിച്ചെന്ന് കെജ്രിവാൾ, 'ഓപ്പറേഷൻ ലോട്ടസ്' എന്ന് സഞ്ജയ് സിങ്; 'പഞ്ചാബിലെ ജനങ്ങൾ മോദിക്കും ഷാക്കും എംപിമാർക്കും മാപ്പ് നൽകില്ല'