സമ്പൂർണമായി കീഴടങ്ങി കേന്ദ്രം, സമരക്കാരുടെ മുഴുവൻ ആവശ്യങ്ങളും അം​ഗീകരിച്ചു, പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്ന് സിജെപി

Published : Jul 25, 2026, 06:06 PM IST
CJP

Synopsis

നാല് ആഴ്ചകൾക്ക് ശേഷം അടുത്ത ചർച്ച നടത്താനും തീരുമാനമായി. പരമാവധി സഹായധനം അനുവദിക്കുമെന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ അറിയിച്ചു.

ദില്ലി: ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചെന്ന് അറിയിച്ചു. സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും, ദില്ലിക്കും പുറത്തും രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. ഭാവിയിലും നടപടികളുണ്ടാകില്ലെന്ന് ഉറപ്പ് നൽകി. രേഖാമൂലം ഉറപ്പ് ചൊവ്വാഴ്ച നൽകും. ചട്ടങ്ങൾ പരിശോധിച്ച് നഷ്‌ടപരിഹാരം നൽകും. നാല് ആഴ്ചകൾക്ക് ശേഷം അടുത്ത ചർച്ച നടത്താനും തീരുമാനമായി. പരമാവധി സഹായധനം അനുവദിക്കുമെന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ അറിയിച്ചു.

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്നും കഴിഞ്ഞിട്ടില്ല, വീണത് ആദ്യ വിക്കറ്റ്; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ നിർത്തില്ലെന്ന് അഭിജീത് ദീപ്കെ
പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം; കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്നവരെ ഓർത്ത് അഭിമാനമെന്നും രാഹുൽ ഗാന്ധി