
ദില്ലി: പെൻഷൻകാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാരിൻ്റെ നീക്കം. ധനകാര്യ ബില്ലിന് ഭേദഗതിയായി ഇതിന് വ്യവസ്ഥ കൊണ്ടു വന്നു. പെൻഷൻകാരെ വിരമിക്കൽ തീയതിക്കനുസരിച്ച് തരം തിരിക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ടാണ് നീക്കം.
ശമ്പള കമ്മീഷൻ നിർദ്ദേശങ്ങൾക്ക് മുൻകാല പ്രാബല്യം നൽകുന്നത് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വിമർശിച്ചു. ഭേദഗതിയെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തു. ഗൂഗിളിലും യൂടൂബിലെയും പരസ്യങ്ങൾക്കുള്ള ലെവി പിൻവലിച്ചിട്ടുണ്ട്. അമേരിക്കയുമായി തീരുവയിൽ ഒത്തുതീർപ്പ് ചർച്ച നടക്കുമ്പോഴാണ് യുഎസ് കമ്പനികൾക്കായി ഈ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam