രാജ്യസഭയിൽ മസ്കിന്‍റെ ഗ്രോക്കിനെക്കുറിച്ച് ബ്രിട്ടാസ് പറഞ്ഞതും അമിത് ഷാ എഴുന്നേറ്റു, ശേഷം പരിഹാസം

Published : Mar 21, 2025, 04:54 PM ISTUpdated : Mar 21, 2025, 05:11 PM IST
രാജ്യസഭയിൽ മസ്കിന്‍റെ ഗ്രോക്കിനെക്കുറിച്ച് ബ്രിട്ടാസ് പറഞ്ഞതും അമിത് ഷാ എഴുന്നേറ്റു, ശേഷം പരിഹാസം

Synopsis

ബ്രിട്ടാസിന്‍റെ പാർട്ടിയാണ് ഏക അന്താരാഷ്ട്ര പാർട്ടിയെന്ന് പറഞ്ഞായിരുന്നു അമിത് ഷാ പരിഹസിച്ചത്

ദില്ലി: രാജ്യസഭയിൽ സി പി എം അംഗമായ ജോൺ ബ്രിട്ടാസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസം. ബ്രിട്ടാസിന്‍റെ പാർട്ടിയാണ് ഏക അന്താരാഷ്ട്ര പാർട്ടിയെന്ന് പറഞ്ഞായിരുന്നു അമിത് ഷാ പരിഹസിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഡോജ് സംഘത്തിലെ പ്രധാനിയും ശതകോടീശ്വരനുമായ ടെസ്‍ല സി ഇ ഒ ഇലോൺ മസ്കിന്‍റെ ഗ്രോക്കിനെ ബ്രിട്ടാസ് ഉദ്ധരിച്ചപ്പോഴായിരുന്നു അമിത് ഷാ എഴുന്നേറ്റതും പരിഹാസം നടത്തിയതും. ഇവിടെ മസ്കിന്‍റെ കാര്യം പറയാതെ ഇന്ത്യയുടെ കാര്യം പറയൂ എന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

ണക്കിൽപ്പെടാത്ത പണം എങ്ങനെ വീട്ടിൽ വന്നു? ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് സുപ്രീം കോടതി

അതേസമയം രാജ്യസഭയിൽ മാവോയിസ്റ്റുകൾക്കെതിരായ നടപടി അമിത് ഷാ വിശദീകരിച്ചിരുന്നു. വർഷങ്ങളായി രാജ്യസുരക്ഷയ്ക്കായി നടപ്പാക്കാത്ത നടപടികൾ മോദി സർക്കാർ ഒരുമിച്ച് നടപ്പാക്കിയെന്നാണ് ഷാ അവകാശപ്പെട്ടത്. ഭീകരവാദത്തിനെതിരെ മിണ്ടാൻപോലും നേരത്തെ സർക്കാർ തയാറായിരുന്നില്ല. ഇപ്പോൾ പാക്കിസ്ഥാനിൽ കടന്നുകയറി സർജിക്കൽ സ്ട്രൈക്ക് നടത്തി. ഭീകരവാദികളോടൊപ്പം ചേരുന്ന ഇന്ത്യൻ യുവാക്കളുടെ എണ്ണം പൂജ്യമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ ബന്ധുക്കളെ സർക്കാർ ജോലികളിൽനിന്നും പിരിച്ചുവിട്ട് ശക്തമായ സന്ദേശം നൽകി. ബാർ കൗൺസിലിലടക്കം ഭീകരവാദികളുടെ ബന്ധുക്കൾ കേസ് നടപടികൾ പോലും തടഞ്ഞു. ഇത്തരം നടപടികളെല്ലാം അവസാനിപ്പിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പൊതു ഇടത്തിലെ കല്ലേറിൽ ആളുകൾ മരിക്കുന്ന സ്ഥിതിയിൽനിന്നും മാറി കല്ലേറ് ഇല്ലാതാക്കിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അടുത്ത വർഷം മാർച്ചില് രാജ്യത്ത് നിന്നും മാവോയിസം തുടച്ചുനീക്കുമെന്നും രാജ്യസഭയിൽ അമിത് ഷാ അവകാശപ്പെട്ടു. പത്ത് വർഷത്തെ പ്രയത്നമാണിതെന്നും ഇതിനായി ഊണും ഉറക്കവും ത്യജിച്ച് പ്രയത്നിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങളെന്നും ഷാ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രതികരിച്ച് ഇന്ത്യ, 'ഇരുരാജ്യങ്ങളും സംയമനം പാലിക്കണം, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണം'
ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാ​ഗ്രതാ മുന്നറിയിപ്പ്