
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നത് അപകടമാണെന്ന് പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്ജിക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജഡ്ജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം പ്രവർത്തിച്ച സംവിധാനത്തെതന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് കിരൺ റിജിജു പറഞ്ഞു. ഇത്തരക്കാർ കോൺഗ്രസ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയ്ക്കെതിരെ ഒന്നും പറയാറില്ലെന്നും റിജിജു പറഞ്ഞു.
മോദിയെ വിർമശിച്ചാല്‍ ഏത് നിമിഷവും വീട്ടില്‍ റെയ്ഡ് നടക്കാനും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജയിലിനകത്താകാനും സാഹചര്യമുണ്ടെന്നും ഈ സാഹചര്യത്തെയാണ് എതിർക്കേണ്ടതെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി ശ്രീകൃഷ്ണ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നവരാണ് ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി മുന്‍ ജഡ്ജി അങ്ങനെ പറഞ്ഞതായി അറിയില്ല. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇത്രയും കാലം ഇരുന്ന പദവിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും റിജിജു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam