ഇന്ത്യയെ കണ്ണുവെക്കാൻ ആർക്കും ധൈര്യമില്ല; ഇന്ത്യ ആഗോള നേതൃത്വത്തിലേക്കുള്ള പാതയിലാണെന്നും കേന്ദ്രമന്ത്രി

Published : Nov 02, 2022, 06:28 PM ISTUpdated : Nov 02, 2022, 06:29 PM IST
ഇന്ത്യയെ കണ്ണുവെക്കാൻ ആർക്കും ധൈര്യമില്ല; ഇന്ത്യ ആഗോള നേതൃത്വത്തിലേക്കുള്ള പാതയിലാണെന്നും കേന്ദ്രമന്ത്രി

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിന് കീഴിൽ ജലം, കര, വായു തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ ഒരു നേതാവായി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: ഇന്ത്യയുടെ മേൽ കണ്ണുവെക്കാൻ ആർക്കും ധൈര്യമില്ലെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.അങ്ങനെയാരെങ്കിലും ചെയ്താൽ  ഉടൻ പ്രതികരിക്കാൻ രാജ്യത്തിന് കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിന് കീഴിൽ ജലം, കര, വായു തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ ഒരു നേതാവായി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ മേൽ തിന്മയുടെ കണ്ണ് വയ്ക്കാൻ ആർക്കും ധൈര്യമില്ല. കാരണം, അതിന് ആരെങ്കിലും ധൈര്യപ്പെട്ടാൽ ഉടനടി പ്രതികരിക്കാൻ നമുക്ക് കഴിയും.” ലഡാക്കിലെ ചൈനയുടെ യുദ്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഭട്ട് പറഞ്ഞു. ചൈനയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നേരിട്ട് മറുപടി നൽകിയില്ല, ചില വിഷയങ്ങളിൽ സംസാരിക്കാൻ തനിക്ക് അധികാരമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 

പ്രതിരോധം, ഗതാഗതം, ഊർജം എന്നിവയെക്കുറിച്ചുള്ള ഗ്ലോബൽ മീറ്റ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഭട്ട്. അതേസമയം, സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പ്രകാരം, പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും കയറ്റുമതി ചെയ്യുന്ന മികച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യമായി ഇടംപിടിച്ചിട്ടുണ്ട്. നമ്മൾ (ഇന്ത്യ) ഉപകരണങ്ങൾ, റോക്കറ്റുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, റൈഫിളുകൾ, വെടിക്കോപ്പുകൾ എന്നിവ വൻതോതിൽ വിതരണം ചെയ്യുന്നു. നമ്മൾ ഇത് മറ്റുള്ളവർക്ക് നൽകുന്നതിൽ ലോകം ആശ്ചര്യപ്പെടുന്നു. ഇന്ത്യ ആഗോള നേതൃത്വത്തിലേക്കുള്ള പാതയിലാണെന്നും ഭട്ട് പറഞ്ഞു.  ഇതാദ്യമായി, മോദി ജി അധികാരത്തിൽ വന്നതിന് ശേഷം നമ്മുടെ രാജ്യം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തിൽ, മുൻനിര രാജ്യങ്ങളുടെ പട്ടികയിലാണ്." അജയ് ഭട്ട്  കൂട്ടിച്ചേർത്തു.

Read Also: 'രസകരമായ സംഭവം, പാർട്ടി ലാഘവത്തോടെ കാണരുത്'; മോദി ​ഗെലോട്ടിനെ പ്രശംസിച്ചതിനെക്കുറിച്ച് സച്ചിൻ പൈലറ്റ്

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ