
ദില്ലി: തീവ്രവാദം ലോകമെമ്പാടുമുള്ള സമാധാനത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും ലോകത്തിന് ഒരു മഹാത്മാ ഗാന്ധിയെ ആവശ്യമാണെന്നും കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍. ദില്ലിയിലെ പ്രഗതി മൈതാനത്ത് നടന്ന 'വേൾഡ് ബുക്ക് ഫെയർ 2020' ന്‍റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ലോകമെമ്പാടും തീവ്രവാദ സംഭവങ്ങൾ നടക്കുന്ന സമയത്ത്, വ്യക്തിപരമായ താൽപ്പര്യങ്ങൾ സാഹോദര്യത്തിനും സമാധാനത്തിനും ഭീഷണിയാണ്, ഞങ്ങൾക്ക് ഒരു ഗാന്ധിയെ ആവശ്യമുണ്ട്''മന്ത്രി പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ മഹാത്മാ ഗാന്ധിയുടെ സത്യം, സ്നേഹം, അഹിംസ എന്നിവയുടെ തത്വങ്ങൾ ലോകത്തിന് ആവശ്യമാണ്. അറിവിന്റെയും ശാസ്ത്രത്തിന്റെയും കലവറകളായ ഇന്ത്യയുടെ വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ എന്നിവയും ജനങ്ങൾക്ക് ആവശ്യമാണെന്നും രമേശ് പൊഖ്രിയാല്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam