
ബെംഗളൂരു : ബൈക്കുകളിലെത്തിയ അജ്ഞാത സംഘം വീടുകളിൽ നിർത്തിയിട്ടിരുന്ന 16 ഓളം വാഹനങ്ങൾ തകർത്തതായി പരാതി. വാഹന ഉടമകളാണ് പരാതി നൽകിയത്. ബെംഗളൂരു രാജഗോപാൽ നഗറിലെ വീടുകൾക്കു മുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളും ഓട്ടോകളുമാണ് സംഘം കല്ലെറിഞ്ഞു തകർത്തത്.
രാത്രി പത്തുമണിയോടെ ബൈക്കുകളിലെത്തിയ സംഘം വാഹനങ്ങളുടെ ചില്ലുകൾക്ക് കല്ലെറിയുകയായിരുന്നു.
ചില വീട്ടുകാർ ശബ്ദം കേട്ട് പുറത്തുവന്ന് പ്രതികളെ ചോദ്യം ചെയ്തെങ്കിലും സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Read Also: ആര്‍പിഎഫ് ജവാനെ ആക്രമിച്ച് എകെ 47 തോക്കുമായി അജ്ഞാത സംഘം കടന്നുകളഞ്ഞു
11ഓട്ടോറിക്ഷകളും അഞ്ച് കാറുകളും സംഘം തകർത്തതായും പ്രതികളുടെ ഉദ്ദേശം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്നും അവർ വ്യക്തമാക്കി.
Read More: അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആഫ്രിക്കന്‍ കോടീശ്വരന്‍ മുഹമ്മദ് ദേവ്ജി തിരിച്ചെത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam