ഉജ്ജൈന്‍: ആര്‍പിഎഫ് ജവാനെ ആക്രമിച്ച് എകെ 47 തോക്കുമായി അജ്ഞാതര്‍ കടന്നുകളഞ്ഞു. മധ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന ആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. 

ഒരു സംഘം ഇവിടെ അലഞ്ഞുതിരിയുന്നത് കണ്ടതോടെ പെട്രോളിംഗിനുണ്ടായിരുന്ന ജവാന്‍മാരില്‍ ഒരാള്‍ ഇവരെ തടഞ്ഞ് നിര്‍ത്തി കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഇവരുടെ നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ജവാന്‍റെ കയ്യില്‍ നിന്നും എകെ47 താഴെവീണു. തുടര്‍ന്ന് സംഘം തോക്കുമായി കടന്നുകളയുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.