
ഉന്നാവ്: പ്രതികൾ തീ കൊളുത്തി കൊന്ന ബലാൽസംഗത്തിന് ഇരയായ 23 കാരിയുടെ സംസ്കാരചടങ്ങുകള്‍ രാവിലെ 10
മണിയോടെ ഭാട്ടൻ ഖേഡായിലെ വീട്ടിൽ നടക്കും. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു. ജില്ലാ
മജിസ്‌ട്രേറ്റ് ദേവീന്ദർ കുമാർ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം
ബന്ധുക്കൾക്ക് കൈമാറിയത്.
റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാൻ റയിൽവേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാൽസംഗകേസിലെ
പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തിൽ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു
തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ദില്ലി സഫ്ദർജംഗ്
ആശുപത്രിയിൽ മരണത്തിനു കിഴടങ്ങിയത്
പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ യോഗി സർക്കാരിനെതിരെ വലിയ
പ്രതിഷേധം ആണ് രാജ്യമാകെ ഉയരുന്നത്. ഉത്തർപ്രദേശിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്.
യുവതിയുടെ വീട്ടിൽ എത്തിയ സർക്കാർ പ്രതിനിധികൾക്ക് എതിരെയും നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam