ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴം കൃഷി ചെയ്ത് ദമ്പതിമാര്‍; സംരക്ഷിക്കാന്‍ 6 നായ്ക്കളും കാവല്‍ക്കാരും

By Web TeamFirst Published Jun 17, 2021, 10:43 PM IST
Highlights

കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് 2.70 ലക്ഷം രൂപയ്ക്കാണ് ജാപ്പനീസ് മിയസാക്കി മാമ്പഴം വിറ്റ് പോയത്. 

ജബൽപൂർ: ഒരു മാമ്പഴത്തിന് പതിനായരങ്ങള്‍ വില, ഇന്ത്യയില്‍‌ തന്നെ അപൂര്‍വ്വമായി കാണപ്പെടന്ന മാമ്പഴം. ഏറെ പ്രത്യേകതകളുള്ള, ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മാമ്പഴം തങ്ങളുടെ തോട്ടത്തില്‍ ഉണ്ടായതിന്‍റെ അമ്പരപ്പിലാണ്  യുപിയിലെ ജബൽപൂരിൽ നിന്നുള്ള ദമ്പതികൾ. ജബൽപൂർ സ്വദേശികളായ റാണി, സങ്കൽപ് പരിഹാർ എന്നവരുടെ ന അന്താരാഷ്ട്ര വിപണിയിൽ ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴമായ ജാപ്പനീസ് മിയസാക്കി പൂവിട്ട് കായ്ച്ചത്.

കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ കിലോയ്ക്ക് 2.70 ലക്ഷം രൂപയ്ക്കാണ് ജാപ്പനീസ് മിയസാക്കി മാമ്പഴം വിറ്റ് പോയത്. 
ഏതാനും വര്‍ഷങ്ങള്‍ക്ക് ഒരു ട്രെയിന്‍ യാത്രക്കിടെ സഹയാത്രികന്‍ നല്‍കിയ മാമ്പഴ തൈകള്‍ വീട്ടുവളപ്പില്‍ നടുമ്പോള്‍ ഇത്രയേറെ പ്രത്യേകതകളുള്ള ഒന്നാണിതെന്ന് റാണിയും സങ്കല്‍പ്പും അറിഞ്ഞിരുന്നില്ല. ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് ഒരാള്‍ എനിക്ക് തൈകള്‍ തന്നത്. അന്ന് കുട്ടികളെ പോലെ ഈ തൈകള്‍‌ പരിപാലിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്ന് സങ്കല്‍പ് പറയുന്നു.

മാവിന്‍‌ തൈയ്യുടെ പേരറിയാത്തതിനാല്‍ ഞങ്ങളിതിനെ ദാമിനി എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഗവേഷണത്തിലൂടെ ശരിയായ പേര് കണ്ടെത്തിയെങ്കിലും ഇപ്പോളും ഞങ്ങള്‍ക്ക് ഈ മാവ് ദാമിനി ആണ്. മാവ് പൂവിട്ട് കായ്ച്ചതോടെ സമീപ പ്രദേശത്തുള്ളവരെല്ലാം ഇത്തരമൊരു പ്രത്യേക മാങ്ങ ഇവിടുള്ളത് അറിഞ്ഞു. അത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്ടാക്കിയിരിക്കുകയാണ്- സങ്കല്‍പ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മോഷ്ടാക്കള്‍ അതിക്രമിച്ച് കയറി മിയാസാക്കി മാമ്പഴം മോഷ്ടിച്ചു. അതുകൊണ്ട് ഇത്തവണ മോഷ്ടാക്കളെ തടയാനായി നാല് കാവല്‍ക്കാരെയും ആറ് നായ്ക്കളെയും നിയോഗിച്ചിട്ടുണ്ട്-  സങ്കൽപ് പരിഹാർ പറഞ്ഞു. മിയാസാക്കി മാമ്പഴം കായ്ച്ചതറിഞ്ഞ് നിരവധി പേര്‍ ബന്ധപ്പെട്ടിരുന്നു. ഒരു വ്യവസായി ഒരു മാങ്ങയ്ക്ക് 21,000 രൂപ വരെ വാഗ്ദാനം ചെയ്തു. മുംബൈയിലുള്ള ഒരു ജ്വല്ലറി എന്ത്രവില വേണമെങ്കിലും തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ദാമിനിയെ ആര്‍ക്കും വില്‍ക്കില്ലെന്നാണ് ദമ്പതിമാര്‍ പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!