അസംഖാന് ആശ്വാസം; വിദ്വേഷ പ്രസംഗക്കേസിൽ കുറ്റക്കാരനല്ലെന്ന് യുപി കോടതി

Published : May 24, 2023, 03:01 PM ISTUpdated : May 24, 2023, 05:59 PM IST
അസംഖാന് ആശ്വാസം; വിദ്വേഷ പ്രസംഗക്കേസിൽ കുറ്റക്കാരനല്ലെന്ന് യുപി കോടതി

Synopsis

 നേരത്തെ ഈ കേസിൽ അസംഖാനെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. പിന്നാലെ എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.  എന്നാൽ വിചാരക്കോടതിയുടെ വിധി മേൽക്കോടതി റദ്ദാക്കുകയായിരുന്നു.   

ലഖ്നൗ: വിദ്വേഷ പ്രസംഗക്കേസിൽ അസംഖാൻ കുറ്റക്കാരനല്ലെന്ന് യുപി കോടതി. രാംപൂർ കോടതിയുടേതാണ് വിധി. നേരത്തെ ഈ കേസിൽ അസംഖാനെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. പിന്നാലെ എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.  എന്നാൽ വിചാരണക്കോടതിയുടെ വിധി മേൽക്കോടതി റദ്ദാക്കുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗിക്ക് എതിരായ പ്രസംഗമാണ് കേസിന് ആധാരം. 

പ്രധാനമന്ത്രി മോദിക്കെതിരേയും യോ​ഗിക്കെതിരേയും നടത്തിയ പ്രസം​ഗമാണ് വിദ്വേഷ പ്രസം​ഗ കേസായി പിന്നീട് മാറിയത്. ഈ കേസുമായി ബന്ധപ്പെട്ട് കോടതി മൂന്നുവർഷത്തിന് ശിക്ഷിച്ചിരുന്നു. ഇതിന് പിറകെ എംഎൽഎ സ്ഥാനം നഷ്ടമാവുകയായിരുന്നു. മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പും നടന്നു. തുടർന്ന് അസംഖാൻ നൽകിയ അപ്പീലിൽ മേൽക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. കേസിൽ അസംഖാൻ നിരപരാധിയാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, അസംഖാന്റെ അടുത്ത നടപടി എന്താണെന്ന് വ്യക്തമല്ല. നിലവിൽ 87 കേസുകളാണ് അസംഖാനെതിരെയുള്ളത്. 

യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ നേട്ടവുമായി ബിജെപി, നേട്ടമുണ്ടാക്കി സ്വതന്ത്രർ, തകർന്ന് കോൺഗ്രസ്

നേരത്തേയും അസംഖാൻ വിവാദപരാമർശങ്ങളിൽ പെട്ടിരുന്നു. ബിജെപി എംപി രമാദേവിയെക്കുറിച്ചുള്ള വിവാദ പരാർശത്തിൽ സമാജ്‍വാജി പാർട്ടി എംപി അസംഖാൻ മാപ്പ് പറയുകയായിരുന്നു. എന്നാൽ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നായിരുന്നു രമാദേവി വ്യക്തമാക്കിയത്. രമാദേവിയെ അപമാനിക്കണമെന്ന ഉദ്ദേശം തനിക്കില്ലെന്ന് അസംഖാൻ ലോകസഭയിൽ വ്യക്തമാക്കിയെങ്കിലും ഇത് അം​ഗീകരിക്കാൻ രമാദേവി തയ്യാറായിരുന്നില്ല.

മോദിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിയെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെയാണ് എസ്പി എംപി അസം ഖാന്‍ ബിജെപി എംപി രമാദേവിയോട് മോശമായി സംസാരിച്ചത്. രമാദേവി സ്പീക്കര്‍ ചെയറിലിരിക്കെയാണ് ആസംഖാന്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത്. 'എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാൻ തോന്നുന്നു'. എന്നായിരുന്നു അസംഖാന്‍റെ പരാമര്‍ശം. ഇതാണ് പിന്നീട് വിവാദമായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും