ചൈനയുടെ ബഫർസോൺ ആവശ്യം തള്ളിക്കളഞ്ഞ് ഇന്ത്യ, പട്രോളിംഗ് അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും കരസനേ

Published : May 24, 2023, 02:23 PM ISTUpdated : May 28, 2023, 10:44 PM IST
ചൈനയുടെ ബഫർസോൺ ആവശ്യം തള്ളിക്കളഞ്ഞ് ഇന്ത്യ, പട്രോളിംഗ് അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും കരസനേ

Synopsis

ചൈനയുമായി മുഖാമുഖം വരുന്ന ഇന്ത്യന്‍ സേനയുടെ മേഖലകളില്‍ അല്പം പോലും മാറ്റമുണ്ടായിട്ടില്ലെന്നാണ് കരസേനാ വൃത്തങ്ങളുടെ മറുപടി

ദില്ലി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സ്ഥലങ്ങളിലെ അവകാശ തര്‍ക്കം തുടരുന്നതിനിടെ ഡേപ്സാംഗ്, ഡേംചോക്ക് മേഖലകളിലെ പട്രോളിംഗ് പുനഃരാരംഭിക്കുന്നതില്‍ ഉറച്ച സമീപനവുമായി കരസേന. ഡെപ്‌സാങ്ങിലെ പട്രോളിംഗിനുള്ള ഇന്ത്യയുടെ അവകാശങ്ങൾ ചൈന പുനഃസ്ഥാപിക്കണമെന്നും കരസേന ആവശ്യപ്പെട്ടു. ഇന്ത്യയുടെ അധികാര പരിധിയിലുള്ള സ്ട്രാറ്റജിക് മേഖലകളില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ചൈനീസ് സേന കടന്നുകയറിയെന്ന മാധ്യമ വാര്‍ത്തകള്‍ ഇന്ത്യന്‍ കരസേന തള്ളികളയുകയും ചെയ്തു.ചൈനയുമായി മുഖാമുഖം വരുന്ന ഇന്ത്യന്‍ സേനയുടെ മേഖലകളില്‍ അല്പം പോലും മാറ്റമുണ്ടായിട്ടില്ലെന്നാണ് കരസേനാ വൃത്തങ്ങള്‍, മാധ്യമ റിപ്പോർട്ടുകളോടുള്ള മറുപടിയായി പറഞ്ഞത്. പിപ്പിൾസ് ലിബറേഷൻ ആ‌ർമി ( പി എൽ എ) യുടെ ബഫർ സോൺ ആവശ്യവും ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.

മണിപ്പൂരില്‍ സംഘര്‍ഷത്തിന് അയവ്; ന്യൂനപക്ഷ മേഖലകളില്‍ കൂടുതല്‍ സൈന്യം

2020 ഏപ്രിലിന് ശേഷമുള്ള തല്‍സ്ഥിതിയില്‍ മാറ്റമില്ലെന്നും സേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു. സേനയെ പിന്‍വലിക്കുന്നത് സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ചൈനയുമായി നയതന്ത്രപരമായും സൈനികപരമായുമുള്ള ചര്‍ച്ചകളാണ് ഇവ. പരമ്പരാഗത പട്രോളിംഗ് മേഖലകളിലെ പട്രോളിംഗ് പുനഃരാരംഭിക്കുന്നത് അടക്കമുള്ളവയാണ് ഇവയെന്നും സേനാവൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ഗാല്‍വാന്‍, പാംഗോങ് സോ അടക്കമുള്ള മേഖലകളില്‍ നിന്ന് സൈന്യത്തേയും ആയുധങ്ങളും പിന്‍വലിച്ച നിലയാണ്. യഥാർത്ഥ നിയന്ത്രണ രേഖ (എല്‍ എ സി) യിലെ ഇന്ത്യയുടെ അവകാശങ്ങളെ ബാധിക്കുന്നതല്ല സേനയുടെ പിന്മാറ്റമെന്നും സമവായ ശ്രമങ്ങളുടേ ഭാഗമായായിരുന്നു ഈ മേഖലകളിലെ സേനാ പിന്മാറ്റമെന്നും സേനാ വൃത്തങ്ങള്‍ വിശദമാക്കി.

അതേസമയം സമാധാനാന്തരീക്ഷമുള്ള ഹിമാചലിലേയും ഉത്തരാണ്ഡിലേയും അതിര്‍ത്തിയിലേക്ക് ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളുണ്ടായി എന്നതാണ് ഇന്നലെ പുറത്തുവന്ന മറ്റൊരു റിപ്പോർട്ട്. ഹിമാചല്‍ പ്രദേശിലെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയിലേക്കാണ് ചൈനീസ് സേനയുടെ പുതിയ കടന്നുകയറ്റ ശ്രമങ്ങളെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയും അമേരിക്കയും എല്‍എസിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുപള്ള ഓലിയില്‍ സംയുക്തമായി ആയുധ അഭ്യാസം സംഘടിപ്പിച്ചതിന് മാസങ്ങള്‍ക്ക് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം. ഉത്തരാഖണ്ഡിന് നേരെ എതിര്‍ മേഖലയില്‍ വായുവിലൂടെയുള്ള കണക്ടിവിറ്റി ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്നാണ് സേനാ വൃത്തങ്ങളില്‍ നിന്ന് ലഭ്യമായ വിവരം.

ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും സമാധാന മേഖലകളിൽ നിര്‍മ്മാണ ശ്രമങ്ങളുമായി ചൈനീസ് സേന

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും