
ലക്നോ: ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന വിവാദ മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സിനെതിരേ വിമർശനവുമായി മുതിർന്ന ഐഎഎസ് ഓഫീസർമാർ. വിദ്വേഷ-വിഭജന-വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി യുപി മാറിയെന്ന് ചൂണ്ടിക്കാട്ടി 104 മുൻ ഐഎഎസ് ഓഫീസർമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.
മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ തുടങ്ങിയവരും ഓര്‍ഡിനന്‍സിനെതിരേ വിയോജിപ്പ് അറിയിച്ചു.
മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയക്കാരും സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയെക്കുറിച്ച് സ്വയം ബോധവാന്മാരാവണമെന്നും അതിനെ ഉയര്‍ത്തിപ്പിടിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സ്വതന്ത്രരാജ്യമായ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്ക്ക് നേരെയുള്ള അതിക്രമമാണിതെന്നും ഐഎഎസ് ഓഫീസർമാർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam