ക്യാബിനറ്റ് മീറ്റിംഗുകളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍

By Web TeamFirst Published Jun 1, 2019, 7:13 PM IST
Highlights

ഇനി മുതല്‍ മീറ്റിങ്ങുകള്‍ക്ക് കയറുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ നിര്‍ദ്ദിഷ്ട കൗണ്ടറുകളില്‍ കൊടുക്കണം പകരം ലഭിക്കുന്ന ടോക്കണുമായി മീറ്റിംഗ് അവസാനിച്ച ശേഷം തിരികെ ഫോണുകള്‍ വാങ്ങാം. 

ഉത്തര്‍പ്രദേശ്: ഔദ്യോഗിക സമ്മേളനങ്ങളില്‍ മോബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ നിന്ന് മന്ത്രിമാരുടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം. ക്യാബിനറ്റ് മീറ്റിംഗുകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന സമ്മേളനങ്ങളിലാണ് മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയത്.

'ക്യാബിനറ്റ് മീറ്റിംഗുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ എല്ലാ മന്ത്രിമാരും ശ്രദ്ധിക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ അവരുടെ ശ്രദ്ധ വ്യതിചലിക്കാന്‍ സാധ്യതയുണ്ട്. മീറ്റിംഗിനിടയില്‍ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവ വായിക്കുന്നതിലാണ് ചില മന്ത്രിമാരുടെ ശ്രദ്ധ' - മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെ ക്യാബിനറ്റ് മീറ്റിംഗുകളിലടക്കം ഫോണ്‍ സൈന്‍റ് മോഡിലിട്ടും സ്വിച്ച്ഡ് ഓഫ് ചെയ്തും മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ഇനി മുതല്‍ മീറ്റിങ്ങുകള്‍ക്ക് കയറുന്നതിന് മുമ്പ് മൊബൈല്‍ ഫോണുകള്‍ നിര്‍ദ്ദിഷ്ട കൗണ്ടറുകളില്‍ കൊടുക്കണം പകരം ലഭിക്കുന്ന ടോക്കണുമായി മീറ്റിംഗ് അവസാനിച്ച ശേഷം തിരികെ ഫോണുകള്‍ വാങ്ങാം. 

click me!