ഓഫീസിൽ വരുമ്പോൾ എംഎൽഎമാർക്ക് അവരുടെ 'പദവിക്കൊത്ത കസേരകൾ' നൽകണം; ഉദ്യോഗസ്ഥർക്ക് നിർദേശവുമായി യുപി സർക്കാർ

Published : Oct 09, 2024, 05:34 PM IST
ഓഫീസിൽ വരുമ്പോൾ എംഎൽഎമാർക്ക് അവരുടെ 'പദവിക്കൊത്ത കസേരകൾ' നൽകണം; ഉദ്യോഗസ്ഥർക്ക് നിർദേശവുമായി യുപി സർക്കാർ

Synopsis

എംഎൽഎമാരുടെ നിരന്തരമുള്ള പരാതികൾ പരിഗണിച്ചാണ് പാർലമെന്ററികാര്യ വകുപ്പിന്റെ നീക്കം.

ലക്നൗ: ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടുത്തെത്തുന്ന എംഎൽഎമാർക്ക് അവരുടെ പദവിക്കൊത്തെ കസേരകൾ നൽകണമെന്ന് യുപി സ‍ർക്കാറിന്റെ നിർദേശം. ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതിന് സമാനമായ കസേരകൾ തന്ന എംഎൽഎമാർക്കും ഉറപ്പാക്കണമെന്നാണ് സംസ്ഥാനത്തെ പാർലമെന്ററികാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഉദ്യോഗസ്ഥരുടെ കസേരയിൽ ടവ്വൽ വിരിച്ചിട്ടുണ്ടെങ്കിൽ എംഎൽഎമാരുടെ കസേരകളിലും ടവ്വൽ വിരിക്കണം. ഓഫീസർ സോഫയിലാണ് ഇരിക്കുന്നതെങ്കിൽ എംഎൽഎയ്ക്കും സമാനമായ സൗകര്യം തന്നെ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

യുപി പാലർമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെപി സിങാണ് ഉത്തരവിറക്കിയത്. സംസ്ഥാനത്തെ എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും, പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷണർമാർക്കും ഉത്തരവ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും സ‍ർക്കാർ ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് ബഹുമാനം കാണിക്കുന്നില്ലെന്ന് ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎൽഎമാർ പരാതിപ്പെട്ടതോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പാർലമെന്ററികാര്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

ജനപ്രതിനിധികളുമായി ഇടപെടുമ്പോൾ ആവശ്യമായ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുപി സർക്കാർ പ്രത്യേക ഉത്തരവ്  പുറത്തിറക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ പലപ്പോഴും ബഹുമാനം കാണിക്കുമ്പോൾ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരാണ് ഒരു പരിഗണനയും നൽകാത്തതെന്ന് എസ്.പി എംഎൽഎ മനോജ് പാണ്ഡെ നേരത്തെ നിയമസഭയിൽ ഈ വിഷയം അവതരിപ്പിച്ച് സംസാരിക്കവെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നെല ഉദ്യോഗസ്ഥർ തങ്ങളുടെ ഫോണുകളിൽ ജനപ്രതിനിധികളുടെ ഫോൺ നമ്പറുകൾ മുൻഗണനാ ക്രമത്തിൽ സേവ് ചെയ്യണമെന്നും യഥാസമയം മറുപടി നൽകാൻ കഴിയാത്ത സാഹചര്യങ്ങളിലാണെങ്കിൽ തിരികെ വിളിക്കാമെന്ന് അറിയിച്ച് മെസേജ് അയക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും