ലോക്ക് ഡൗൺ: പതിനൊന്ന് ലക്ഷം നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായവുമായി യുപി സർക്കാർ

By Web TeamFirst Published Apr 10, 2020, 2:03 PM IST
Highlights

വ്യാഴാഴ്ച യോഗി ആദിത്യനാഥിന്റെ വീട്ടിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകനയോഗം നടത്തിയിരുന്നു. മാസ്ക് ധരിച്ചെത്തിയ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും സാമൂഹ്യ അകലം പാലിച്ചാണ് യോഗത്തിൽ പങ്കെടുത്തത്.

ലഖ്നൗ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പതിനൊന്ന് ലക്ഷം നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായവുമായി ഉത്തർപ്രദേശ് സർക്കാർ. ഓരോരുത്തർക്കും 1000 രൂപ വച്ച് നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കൊവിഡ് കാരണം ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നവർക്കാണ് സഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമെന്നോണം രാജ്യത്തെ പതിനൊന്ന് ലക്ഷം നിർമാണ തൊഴിലാളികൾക്ക് അവരുടെ അക്കൗണ്ടിൽ 1000 രൂപ വെച്ച് നൽകിയതായും യോഗി ആദിത്യനാഥ് അറിയിച്ചു.

വ്യാഴാഴ്ച യോഗി ആദിത്യനാഥിന്റെ വീട്ടിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകനയോഗം നടത്തിയിരുന്നു. മാസ്ക് ധരിച്ചെത്തിയ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും സാമൂഹ്യ അകലം പാലിച്ചാണ് യോഗത്തിൽ പങ്കെടുത്തത്. 15 ജില്ലകളിൽ ആറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഇടങ്ങൾ ഹോട്സ്പോട് ആയി പ്രഖ്യാപിച്ചതായി അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവാസ്തി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഉത്തർപ്രദേശിൽ ഇതുവരെ 410 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 37 പേർ സുഖം പ്രാപിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

click me!