
ലക്നൗ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗന്ധി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിൽ യോഗി സർക്കർ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ട്വിറ്റർ പോസ്റ്റിലൂടെ പ്രിയങ്ക സർക്കാരിനെതിരെ രംഗത്തെത്തിയത്.
സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വാർത്താ തലക്കെട്ടുകൾ പങ്കുവെച്ച പ്രിയങ്ക ട്വിറ്ററിൽ ഇങ്ങനെ എഴുതി; ”കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടു”. കമലേഷ് തിവാരിയുടെ കൊലപാതകത്തെക്കുറിച്ചുള്ള പരാമർശമാണ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിലെ പ്രധാന വാർത്തകളിൽ ഒന്ന്.
അതേസമയം, തിവാരിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. കൊലപാതകം “ഭീകരത സൃഷ്ടിക്കുന്ന തെറ്റ്” എന്ന് പറഞ്ഞ ആദിത്യനാഥ് കുറ്റവാളികളെ വെറുതെ വിടില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിവാരിയെ കൊലപ്പെടുത്തിയതിൽ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ടു.
തിവാരിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായതായി ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. കേസിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് നേട്ടമാണെന്നും, പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് നാഗ്പൂരില്‍ നിന്നും ഒരാളെ കൂടി മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also: കമലേഷ് തിവാരി കൊലക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ആറു പേര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam