ഉത്തര്‍പ്രദേശിലെ അമേഠിയിൽ അനധികൃത മദ്രസ പൊളിച്ചു

Published : Sep 12, 2022, 07:36 PM IST
ഉത്തര്‍പ്രദേശിലെ അമേഠിയിൽ അനധികൃത മദ്രസ പൊളിച്ചു

Synopsis

 ഭൂമി തട്ടിയെടുത്താണ് മദ്രസ നിർമിച്ചതെന്നും അധികൃതർ പറഞ്ഞു. പൊളിക്കുന്ന സമയത്ത്, സ്ഥലത്ത് ഒരു പോലീസ് സേനയെ വിന്യസിച്ചിരുന്നു എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

അമേഠി:  സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതെന്ന ആരോപണം നേരിടുന്ന മദ്രസ തിങ്കളാഴ്ച ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി.  ബന്ദ-താണ്ട ഹൈവേയോട് ചേർന്നുള്ള പുറംമ്പോക്ക് ഭൂമിയിലാണ് മദ്രസ അനധികൃതമായി നിർമിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാർ മിശ്ര പറഞ്ഞു.

എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി മദ്രസ അടച്ചിട്ടിരിക്കുകയാണെന്നും കെട്ടിട ഉടമയിൽ നിന്ന് 2.24 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും മിശ്ര പറഞ്ഞു. ഭൂമി തട്ടിയെടുത്താണ് മദ്രസ നിർമിച്ചതെന്നും അധികൃതർ പറഞ്ഞു. പൊളിക്കുന്ന സമയത്ത്, സ്ഥലത്ത് ഒരു പോലീസ് സേനയെ വിന്യസിച്ചിരുന്നു എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മദ്രസയിൽ പോകാതിരിക്കാൻ കൂട്ടുകാരനെ കൊന്ന് കുഴിച്ചുമൂടി, ചോദ്യം ചെയ്യലിൽ പതറിയതോടെ പിടിവീണു

അതേസമയം കഴിഞ്ഞ ആഗസ്റ്റ് 31ന്  അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് പൊലീസ് ആരോപിക്കുന്ന  മദ്രസ അസം സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു. ആസാമില്‍ ആഗസ്റ്റില്‍ പൊളിക്കുന്ന മൂന്നാമത്തെ മദ്രസയായിരുന്നു ഇത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.  ഇതേ തുടർന്നാണ് പൊളിച്ച് നീക്കല്‍ നടപടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ ഇന്ന് ബോംഗൈഗാവ് ജില്ലയിലുള്ള മദ്രസയാണ് സര്‍ക്കാര്‍ പൊളിച്ച് മാറ്റിയത്.

എട്ട് ബുൾഡോസറുകള്‍ ഉപയോഗിച്ചാണ് ജില്ലാ ഭരണകൂടം കബൈതരിയിലെ മർകസുൽ മആരിഫ് ഖരിയാന മദ്രസയുടെ  രണ്ട് നിലകളുള്ള കെട്ടിടം ഇടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മദ്രസയിലെ അധ്യാപകരില്‍ ഒരാളായ മുഫ്തി ഹഫീസുര്‍ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  മുഫ്തി ഹഫീസുര്‍ റഹ്മാന്‍ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ അംഗമാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. 

ഇതിന് ശേഷം മുഫ്തി റഹ്മാനുമായി എത്തി പൊലീസ് മദ്രസയില്‍ റെയ്ഡും നടത്തിയിരുന്നു. ഇവിടെ നിന്ന് സുപ്രധാനമായ പല രേഖകളും പിടിച്ചെടുത്തെന്നാണ് പൊലീസ് പറയുന്നത്.  2018ലാണ് മുഫ്തി ഹഫീസുര്‍ റഹ്മാന്‍ മദ്രസയില്‍ അധ്യാപകനായി എത്തിയത്. ഇന്നലെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മദ്രസ പൊളിച്ച് നീക്കാനുള്ള ഉത്തരവിട്ടത്.

വ്യക്തതയില്ലാത്ത നിരവധി കെട്ടിടങ്ങളുള്ള ഒരു കാമ്പസിൽ  വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഇതിന് ആവശ്യമായ രേഖകളില്ലെന്നും വ്യവസ്ഥകള്‍ പാലിച്ചില്ലെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊളിക്കാനുള്ള ഉത്തരവിട്ടത്. കെട്ടിടത്തിന്‍റെ ഘടന അപകടകരമാണെന്നും ദുരന്തങ്ങൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് പൊളിച്ച് നീക്കലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 200ഓളം വിദ്യാര്‍ത്ഥികളാണ് ഈ മദ്രസിയില്‍ പഠിച്ചിരുന്നത്. ഇവരെ ചൊവ്വാഴ്ച തന്നെ അധികൃതരെത്തി ഒഴിപ്പിച്ചിരുന്നു. 

അധ്യാപകന്‍റെ അറസ്റ്റും റെയ്ഡും, പിന്നാലെ എട്ട് ബുള്‍ഡോസറുകളെത്തി; മറ്റൊരു മദ്രസ കൂടെ പൊളിച്ച് അസം സര്‍ക്കാ‌ർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?