
കനൗജ്: ഭാര്യ മരിച്ചതിന് ശേഷം ഭാര്യയുടെ അനിയത്തിയെ വിവാഹം കഴിച്ച യുവാവ്, ഭാര്യയുടെ രണ്ടാമത്തെ സഹോദരിയെയും വിവാഹം കഴിയ്ക്കണമെന്നാവശ്യപ്പെട്ട് ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. തന്റെ ഭാര്യയുടെ രണ്ടാമത്തെ സഹോദരിയെയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രാജ് സക്‌സേന എന്നയാളാണ് ടവറിൽ കയറിയത്. 2021 ലായിരുന്നു രാജിന്റെ ആദ്യ വിവാഹം. എന്നാൽ, ഒരു വർഷത്തിനുശേഷം ഭാര്യ രോഗം ബാധിച്ച് മരിച്ചു. തുടർന്ന് അവരുടെ സഹോദരിയെ വിവാഹം കഴിച്ചു. രണ്ട് വർഷത്തിലേറെ കഴിഞ്ഞപ്പോളാണ് രണ്ടാമത്തെ സഹോദരിയുമായി പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.
വ്യാഴാഴ്ച ഇയാൾ ഭാര്യയോട് സഹോദരിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. എന്നാൽ രണ്ടാം ഭാര്യയും സഹോദരിയും എതിർത്തതോടെ സക്‌സേന ബോളിവുഡ് ചിത്രമായ ഷോലെയിലെ ഒരു രംഗത്തെ അനുകരിച്ച് വൈദ്യുതി ടവറിൽ കയറി ഭാര്യാ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തിന് ഉറപ്പുനൽകി പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് ഏഴ് മണിക്കൂർ നേരത്തെ അനുനയത്തിന് ശേഷം യുവാവിനെ താഴെയിറക്കി. പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച സക്‌സേന, തന്റെ ഭാര്യയും അവരുടെ സഹോദരിയും തന്നെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam