അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍; ഹൈക്കോടതി നിര്‍ദേശത്തിനെതിരെ യുപി സുപ്രീം കോടതിയിലേക്ക്

By Web TeamFirst Published Apr 20, 2021, 11:19 AM IST
Highlights

കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 5 നഗരങ്ങളില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ അടച്ചു പൂട്ടലിന്റെ ആവശ്യമില്ലെന്ന് യുപി സര്‍ക്കാര്‍. കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 5 നഗരങ്ങളില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലഖ്‌നൗ, പ്രഗ്യാരാജ്, വാരാണസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 26വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് അലഹാബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്.

എന്നാല്‍ നിലവില്‍  അടച്ചുപൂട്ടല്‍ സാഹചര്യമില്ല. ഈ നഗരങ്ങളില്‍ അടക്കം കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഈക്കാര്യം കോടതിയെ അറിയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും യുപി സര്‍ക്കാര്‍ തീരുമാനിച്ചു.
 

click me!