Latest Videos

യുവതിയും മകളും കുളത്തിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്, സംശയമുണ്ടെന്ന് ബന്ധുക്കൾ

By Web TeamFirst Published Nov 20, 2022, 12:28 PM IST
Highlights

ഇരുപത്തിയേഴുകാരിയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്. യുവതിയുടെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാണെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്.

ലഖ്നൗ: യുവതിയെയും മകളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ദേവ്താഹ ​ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. എന്നാൽ, മരണത്തിൽ സംശയങ്ങളുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.  

ഇരുപത്തിയേഴുകാരിയും ഏഴ് വയസ്സുള്ള മകളുമാണ് മരിച്ചത്. യുവതിയുടെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാണെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്. തുടരന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, യുവതിക്ക് ഭർത്തൃവീട്ടിൽ നിന്ന് പീഡനം നേരിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കാണാതാകുന്നതിന് മുമ്പ് വീട്ടീൽ പ്രശ്നങ്ങൾ ഉണ്ടായതായും ഇവർ പറയുന്നു. 2012ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അന്ന് മുതൽ കൊടിയപീഡനമാണ് യുവതി നേരിട്ടത്. യുവതിയുടെ മുഖത്തടക്കം പരിക്കുകളുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. 

Read Also:ഓട്ടോറിക്ഷയിലെ പൊട്ടിത്തെറിക്ക് പിന്നിൽ ഭീകരർ; സ്ഥിരീകരിച്ച് പൊലീസ്, അന്വേഷണം പുരോ​ഗമിക്കുന്നു

മം​ഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിയുണ്ടായ സംഭവം ഭീകരവാദപ്രവർത്തനമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കർണാടക ഡിജിപി പ്രവീൺ സൂദ് അറിയിച്ചു. 

"അക്കാര്യം സ്ഥിരീകരിച്ചു. അതൊരു അപകടമല്ല, ​ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ വേണ്ടി നടത്തിയ ഭീകരപ്രവർത്തനമാണ്. കേന്ദ്ര ഏജൻസികളുമായി ചേർന്ന് കർണാടക പൊലീസ് അന്വേഷണം നടത്തിവരികയാണ്". ഡിജിപി ട്വീറ്റ് ചെയ്തു.

ശനിയാഴ്ചയാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. യാത്രക്കാരന്റെ ബാ​ഗിലുണ്ടായിരുന്ന വസ്തുവിൽ നിന്ന് തീ പടർന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് ഡ്രൈവർ നൽകിയ മൊഴി. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനരികിൽ ഓട്ടോറിക്ഷ നിർത്താനൊരുങ്ങുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവം നടന്നതിനു പിന്നാലെ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞിരുന്നു. 

Read Also: ഗുജറാത്തും ബിജെപിയും തമ്മിലുള്ളത് തകർക്കാനാവാത്ത ബന്ധം; വൻ വിജയം ഉറപ്പെന്നും മോദി

 

click me!