അത് പാമ്പ് കടിച്ചതല്ല, ഓഫീഡിയോഫോബിയ; യുവാവിനെ 40 ദിവസത്തിനിടെ 7 തവണ പാമ്പ് കടിച്ച സംഭവത്തിൽ രഹസ്യം പുറത്ത്

Published : Jul 22, 2024, 01:15 AM ISTUpdated : Jul 22, 2024, 01:17 AM IST
അത് പാമ്പ് കടിച്ചതല്ല, ഓഫീഡിയോഫോബിയ; യുവാവിനെ 40 ദിവസത്തിനിടെ 7 തവണ പാമ്പ് കടിച്ച സംഭവത്തിൽ രഹസ്യം പുറത്ത്

Synopsis

കൃത്യമായ ഇടവേളകളിൽ ഇങ്ങനെ ആർക്കും പാമ്പുകടിയേൽക്കില്ലെന്നും ചെറിയ കാലയളവിനുള്ള വിഷപ്പാമ്പ് കടിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നും സംഘം പറഞ്ഞു.

ദില്ലി: ഉത്തർപ്രദേശിൽ 40 ദിവസത്തിനിടെ ഏഴു തവണ പാമ്പു കടിയേറ്റേന്ന യുവാവിന്റെ ആരോപണം തെറ്റാണെന്ന് വിദ​ഗ്ധ സമിതി. ഒരുതവണ മാത്രമാണ് പാമ്പ് കടിയേറ്റത്. അതിന് ശേഷം എല്ലാം വികാസിന്റെ തോന്നലാണെന്നും ഓഫീഡിയോഫോബിയയാണെന്നും (പാമ്പുകളോടുള്ള അമിത ഭയം) വിദ​ഗ്ധ സമിതി വിലയിരുത്തി.  മെഡിക്കൽ ഓഫിസർ രാജീവ് നയൻ ​ഗിരിയായിരുന്നു അന്വേഷണ സമിതി തലവൻ. ശനിയാഴ്ചകളിൽ മാത്രമാണ് തനിക്ക് പാമ്പുകടിയേൽക്കുക എന്ന് യുവാവ് അവകാശപ്പെട്ടിരുന്നു.

കൃത്യമായ ഇടവേളകളിൽ ഇങ്ങനെ ആർക്കും പാമ്പുകടിയേൽക്കില്ലെന്നും ചെറിയ കാലയളവിനുള്ള വിഷപ്പാമ്പ് കടിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നും സംഘം പറഞ്ഞു.ജൂൺ രണ്ടിന് ഇയാളെ പാമ്പുകടിച്ചു. പിന്നീട് ഇയാൾക്കുണ്ടാ‌യ തോന്നലുകളും ഭ‌യവുമാണ് സംഭവത്തിന് പിന്നിലെന്നും സംഘം വിലയിരുത്തി. വികാസ് ദുബെ എന്ന യുവാവാണ് 40 ദിവസത്തിനുള്ളിൽ ഏഴ് തവണ പാമ്പ് കടിച്ചെന്ന് പറഞ്ഞത്. 

പരാതിയുമായി യുവാവ് കളക്റ്ററേറ്റിൽ.ചികിത്സാ സഹായം തേടിെത്തി, തുടർച്ചയായി യുവാവ് പാമ്പുകടിയേറ്റ് ഒരേ ആശുപത്രിയില് ചികിത്സയ്ക്കെത്തുന്നതും പെട്ടെന്ന്  സുഖം പ്രാപിക്കുന്നതിലും ദുരൂഹുതയുണ്ടെന്നാണ് അധികൃതർ പറഞ്ഞിരുന്നു. പലതവണയായി പാമ്പു കടിയേറ്റതിന് ചികിത്സക്കായി കുറെ പണം ചെലവായെന്നും സഹായം വേണമെന്നുമാണ് കളക്ടറേറ്റിലെത്തി യുവാവ് ആവശ്യപ്പെട്ടതെന്ന് സിഎംഒ രാജീവ് നയൻ പറഞ്ഞു. പാമ്പു കടിയേറ്റാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി തന്നെ ആന്‍റി വെനം ചികിത്സ ലഭിക്കുമെന്ന് യുവാവിനോട് പറഞ്ഞുവെന്നും എല്ലാ ശനിയാഴ്ചകളിലും യുവാവിന് പാമ്പു കടിയേല്‍ക്കുന്നത് വളരെ വിചിത്രമായ കാര്യമാണെന്നും രാജീവ് നയൻ പറഞ്ഞു.

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്