
ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർപേഴ്‌സൺ മനോജ് സോണി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വ്യക്തമാക്കിയത്. അഞ്ച് വർഷം കൂടി കാലാവധി ശേഷിക്കെയാണ് രാജി. എന്നാൽ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
2017ലാണ് മനോജ് സോണി യുപിഎസ്‌സി അംഗമായത്. കഴിഞ്ഞ വർഷം ചെയർപേഴ്സണായി. 2029ലാണ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ സർവീസുകളിലേക്ക് നിയമനം നടത്താനുള്ള സിവിൽ സർവീസ് പരീക്ഷ നടത്തുന്നത് യുപിഎസ്‍സിയാണ്. യുപിഎസ്‌സിയിൽ എത്തും മുൻപ് ഗുജറാത്തിലെ രണ്ട് സർവകലാശാലകളിൽ വൈസ് ചാൻസലറായിരുന്നു മനോജ് സോണി.
2009 മുതൽ 2015 വരെ തുടർച്ചയായി രണ്ട് തവണ മനോജ് സോണി ഗുജറാത്തിലെ ഡോ. ബാബാസാഹെബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി പ്രവർത്തിച്ചു. 2005 മുതൽ 2008 വരെ ബറോഡ മഹാരാജ സയാജിറാവു സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. എംഎസ്‌യു ബറോഡയിൽ ജോലി ചെയ്തിരുന്ന കാലത്ത് മനോജ് സോണി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിസിയായിരുന്നു.
ഐഎഎസ് ട്രെയിനി പൂജ ഖേദ്കർ വിവാദത്തിന് പിന്നാലെയാണ് രാജി. എന്നാൽ മനോജ് സോണിയുടെ സ്ഥാനമൊഴിയലിന് ഈ വിഷയവുമായി ബന്ധമില്ലെന്നാണ് യുപിഎസ്‌സി വൃത്തങ്ങളുടെ വിശദീകരണം.
സ്കൂള്‍ അവധി: പത്തനംതിട്ട കളക്ടർക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണിയും, രക്ഷിതാക്കളെ വിളിച്ചുവരുത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam