ഒക്ടോബറിൽ ലാസ്റ്റ് ചാൻസായ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് ഒരവസരം കൂടിയെന്ന് കേന്ദ്രം

Published : Feb 05, 2021, 03:58 PM ISTUpdated : Feb 05, 2021, 04:07 PM IST
ഒക്ടോബറിൽ ലാസ്റ്റ് ചാൻസായ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് ഒരവസരം കൂടിയെന്ന് കേന്ദ്രം

Synopsis

പരീക്ഷ എഴുതാനാകാതെ സിവിൽ സർവീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവർക്കാണ് വീണ്ടും അവസരം ലഭിക്കുക. 

ദില്ലി: കൊവിഡ് നിയന്ത്രണങ്ങൾ മൂലം സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് വീണ്ടും അവസരം നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍. പരീക്ഷ എഴുതാനാകാതെ സിവിൽ സർവീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവർക്കാണ് വീണ്ടും അവസരം ലഭിക്കുക. പരീക്ഷ എഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവർക്ക് ഇളവ് ലഭിക്കില്ല. സർക്കാർ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു.

കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വർഷം അപേക്ഷിച്ച പലർക്കും എഴുതാനായില്ലെന്നും, ഇതിൽ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും അവസാനത്തെ അവസരമായിരുന്നുവെന്നുമുള്ള ഹർജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നേരത്തെ അവസരം നൽകാൻ ആവില്ല എന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ നിലപാട്. ഹർജി ഫെബ്രുവരി എട്ടിന്  സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം