മുലപ്പാലിലും യുറേനിയം സാന്നിധ്യം, ആശങ്കയായി ബിഹാറിൽ നിന്നുള്ള പഠനം, നവജാത ശിശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്ന് മുന്നറിയിപ്പ്

Published : Nov 24, 2025, 01:35 PM IST
breast feeding mother

Synopsis

ലെഡ്, ആർസെനിക്, മെർക്കുറി തുടങ്ങിയ ഘന ലോഹങ്ങളുടെ വിഷാംശത്തിന് ഇതിനോടകം കുപ്രസിദ്ധമായ മേഖലയിൽ നിന്നാണ് ആശങ്ക വ്യക്തമാക്കുന്ന റിപ്പോർട്ട്

പട്ന: ബീഹാറിലെ ഗംഗാ സമതലങ്ങളിലെ സ്ത്രീകളുടെ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച സാങ്കേതിക പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. ബീഹാറിലെ ഗംഗാ സമതലങ്ങളിലെ സ്ത്രീകളുടെ മുലപ്പാലിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെക്കുറിച്ചുള്ള ആദ്യ വിലയിരുത്തലാണ് ഇത്. ലെഡ്, ആർസെനിക്, മെർക്കുറി തുടങ്ങിയ ഘന ലോഹങ്ങളുടെ വിഷാംശത്തിന് ഇതിനോടകം കുപ്രസിദ്ധമായ മേഖലയാണ് ബീഹാറിലെ ഗംഗാ സമതലം. ബിഹാറിലെ ആറ് ജില്ലകളിലാണ് പഠനം നടന്നിട്ടുള്ളത്. നവജാത ശിശുക്കൾക്ക് അത്യാവശ്യമായ മുലപ്പാൽ അതീവ അപകടകാരിയായി മാറുന്ന കാഴ്ചയാണ് ബിഹാറിലെന്നാണ് പഠനം അവകാശപ്പെടുന്നത്. ഏതാനും വർഷങ്ങളിലായി ഭൂഗർഭജലത്തിലൂടെ യുറേനിയം ഗുരുതര പ്രതിസന്ധി ബിഹാറിലെ സാധാരണ ജനത്തിന് സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ 151 ജില്ലകളിലും 18 സംസ്ഥാനങ്ങളുമാണ് ഭൂഗർഭജലത്തിൽ യുറേനിയത്തിന്റെ അപകടകരമായ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ 1.7 ശതമാനം ഭൂഗർഭജലവും ബിഹാറിൽ നിന്നുള്ളതാണെന്നാതാണ് ആശങ്കാജനകമായ വിവരം. 

വിവിധ ജില്ലകളിൽ നിന്നുള്ള 40 അമ്മമാരെയും നവജാത ശിശുക്കളേയും പഠനവിധേയമാക്കി 

ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നായി 40 മുലയൂട്ടുന്ന അമ്മമാരെയും മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ നിന്ന് എടുത്ത മുലപ്പാൽ സാംപിളുകളിൽ യുറേനിയം 238ന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. പഠനത്തിന് അനുസരിച്ച് പാലൂട്ടുന്ന അമ്മമാരിൽ കാർസിനോജെനിക് റിസ്കും ഹസാഡ് ക്വോഷിയന്റും പഠന വിധേയമാക്കിയിരുന്നു. അപകടകരമായ രീതിയിലാണ് യുറേനിയം എക്സ്പോഷർ വളരെ ഉയർന്ന തോതിലാണെന്നാണ് പഠനത്തിൽ വ്യക്തമായത്. പഠനത്തിന് വിധേയമാക്കിയ എല്ലാ സാംപിളുകളിലും യുറേനിയം 238 സാന്നിധ്യം കണ്ടെത്തിയെന്നാണ് പഠനം വിശദമാക്കുന്നത്. നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ഗുരുതര തകരാറുകളുണ്ടാകാൻ യുറേനിയം കാരണം ആവുമെന്നാണ് പഠനം മുന്നോട്ട് വയ്ക്കുന്ന ആശങ്ക.

ശരീരത്തിൽ നിന്ന് പുറം തള്ളപ്പെടുന്ന യുറേനിയം ശിശുക്കളിൽ മുതിർന്നവരേക്കാൾ കുറവാണ് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മുലപ്പാലിൽ കണ്ടെത്തിയ യുറേനിയത്തിന്റെ അളവ് കൂടുതലാണെന്നും പഠനം വിശദമാക്കുന്നു. പഠനത്തിന് വിധേയരാക്കിയ കുട്ടികളിൽ 70 ശതമാനത്തിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പഠനത്തിലുണ്ട്. ശരീര ഭാരം കുറവായതിനാൽ നവജാത ശിശുക്കൾ മൂലകങ്ങൾ അധികമായി ആഗിരണം ചെയ്യും. ഇതിനാലാണ് യുറേനിയം ഇത്തരത്തിൽ അവയവങ്ങളുടെ വളർച്ച പോലും പൂർത്തിയാക്കാത്ത നവജാത ശിശുക്കളിൽ അതീവ അപകടകാരിയാവുന്നത്. വൃക്കകൾക്ക് തകരാറ്, മാനസിക വൈകല്യം, വളർച്ചാ തകരാറ്, ക്യാൻസർ, തലച്ചോറിന്റെ വളർച്ച, എല്ലുകളുടെ വളർച്ച എന്നിവയെല്ലാം യുറേനിയം അമിതമായി ശരീരത്തിലെത്തുന്നത് മൂലം ബാധിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'