പൗരത്വഭേദഗതി ബില്‍; അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടണമെന്ന് യു എസ് ഫെഡറല്‍ കമ്മീഷന്‍

Published : Dec 10, 2019, 01:48 PM ISTUpdated : Dec 10, 2019, 03:45 PM IST
പൗരത്വഭേദഗതി ബില്‍; അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടണമെന്ന്  യു എസ് ഫെഡറല്‍ കമ്മീഷന്‍

Synopsis

‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ സഞ്ചാരമാണ് പൗരത്വ ഭേദഗതി ബില്‍’ എന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന യു.എസ്.സി.ഐ.ആര്‍.എഫ് വ്യക്തമാക്കിയിരിക്കുന്നത്.

ദില്ലി: ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്). പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അമേരിക്ക സ്വീകരിക്കണമെന്ന്  അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് ഫെഡറല്‍ കമ്മീഷന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് യു.എസ് ഫെഡറല്‍ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ സഞ്ചാരമാണ് പൗരത്വ ഭേദഗതി ബില്‍’ എന്നാണ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന യു.എസ്.സി.ഐ.ആര്‍.എഫ് വ്യക്തമാക്കിയിരിക്കുന്നത്. അസം മാതൃകയില്‍ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കുമെന്ന അമിത് ഷാ പറഞ്ഞിരുന്നു. ഇന്ത്യയുടെ മതേതര ബഹസ്വരതയെുടെ ചരിത്രം കണക്കിലെടുക്കാത്ത നിയമമാണിത്.  

ഇതിലൂടെ ദശലക്ഷണക്കിന് മുസ്‍ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങള്‍ക്കുണ്ടെന്നും യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവനയില്‍ അറിയിച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നല്‍കുകയും മുസ്‍ലിംകളെ ഒഴിവാക്കിക്കൊണ്ട് മറ്റു വിഭാഗത്തിലുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയുമാണ് ബില്ല് എന്ന് യു.എസ് ഫെഡറേഷന്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര; പ്രശാന്ത് നായർക്ക് കീർത്തി ചക്ര
മുൻ കാമുകന്റെ ഭാര്യയെ റോഡ് അപകടത്തിൽപ്പെടുത്തി സഹായിക്കാനെത്തി കുത്തിവച്ചത് എച്ച്ഐവി, യുവതി അടക്കം 4 പേർ പിടിയിൽ