
ദില്ലി: ഇന്ത്യയില്‍ അഭയാർത്ഥികളായ ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകണമെന്ന് ശ്രീ ശ്രീ രവിശങ്കർ ആവശ്യപ്പെട്ടു. 35 വർഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കൻ തമിഴർ രാജ്യത്ത് കഴിയുന്നു. ഇവർക്ക് പൗരത്വം നൽകുന്നത് സർക്കാർ പരിഗണിക്കണമെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തത്.
ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കിയതിനു തൊട്ടുപിന്നാലെയാണ് ശ്രീ ശ്രീ രവിശങ്കറിന്‍റെ ട്വീറ്റ്. 80നെതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. കടുത്ത ഭരണ-പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്‍ ലോക്സഭയില്‍ പാസ്സായത്.
Read Also: ഭേദഗതികള്‍ തള്ളി, ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam