
ദില്ലി: രണ്ടാം ലോക യുദ്ധകാലത്തെ യുഎസ് യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അരുണാചൽ പ്രദേശിൽ കണ്ടെത്തി. കരസേനയിലെ സൈനികരാണ് അരുണാചലിലെ റോയിംഗ് ജില്ലയിൽ യുഎസ് വ്യോമസേനയുടെ വിമാനം കണ്ടെത്തിയത്. മഞ്ഞിനടിയിൽ അഞ്ച് അടിയോളം താഴ്ചയിൽ മറഞ്ഞുകിടക്കുകയായിരുന്നു.
പ്രദേശിക ട്രക്കിംഗ് സംഘങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കരസേനയിലെ 12 അംഗ സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. മാർച്ച് 30 ന് ആണ് സൈനിക സംഘം വിമാനഭാഗങ്ങൾ കണ്ടെത്തിയത്- സൈന്യം ട്വിറ്ററിൽ അറിയിച്ചു.
രണ്ടാം ലോകമഹായുദ്ധം 1939 മുതൽ 1945 വരെയാണ് നടന്നത്. അമേരിക്ക ജപ്പാനിൽ നടത്തിയ അണുബോംബ് ആക്രമണത്തോടെയാണ് യുദ്ധത്തിനു അവസാനമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam