ദ്വിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക്.

02:38 PM (IST) Feb 24
മൊട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് പരിപാടി അവസാനിച്ചു.
പരസ്പരം പുകഴ്ത്തിയും മൊട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് പരിപാടി അവസാനിച്ചു.
പരസ്പരം പുകഴ്ത്തിയും നന്ദി പറഞ്ഞും മോദിയും ട്രംപും
പ്രസംഗത്തിനിടെ ഇരുനേതാക്കളും തങ്ങളുടെ ഭരണനേട്ടങ്ങള്‍ എണ്ണി പറഞ്ഞു.
കനത്ത ചൂടിലും സ്റ്റേഡിയത്തില്‍ എത്തിയത് ഒരു ലക്ഷത്തോളം പേര്‍
02:30 PM (IST) Feb 24
ഐക്യമാണ് ഇന്ത്യയുടെ സവിശേഷത
ട്രംപിന്‍റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മോദി
ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ രാജ്യത്തിന് അവകാശമുണ്ട്
പുതിയ ഇന്ത്യയുടെ തുടക്കമാണ് ഇന്നെന്ന് മോദി
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഇന്ത്യ യാഥാര്‍ത്ഥ്യമാക്കി
02:23 PM (IST) Feb 24
സ്വന്തം അതിർത്തി സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ട്. ഓരോ രാജ്യത്തിന്റെ നയം അനുസരിച്ചാണ് അത്തരം തീരുമാനങ്ങൾ. പാക്കിസ്ഥാനുമായി നല്ല സൗഹൃദമാണ് ഇന്ത്യയ്ക്കുള്ളത്. അതിർത്തിയിലെ തീവ്രവാദ പ്രവർത്തനം ഇല്ലാതാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണം . ഇന്ത്യയും അമേരിക്കയും ഒരുപോലെ തീവ്രവാദ ഭീഷണികൾ നേരിട്ടു. തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച് മുന്നോട്ടുപോകും. തീവ്രവാദത്തിന് മുന്നിൽ അതിർത്തികൾ അടയ്ക്കണം. മൂന്ന് ബില്ല്യണ്‍ ഡോളറിന്‍റെ പ്രതിരോധകരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവയ്ക്കുമെന്നും ട്രംപ്.
02:15 PM (IST) Feb 24
ടൈഗര്‍ ട്രെയല്‍സ് എന്ന പേരില്‍ ഇന്ത്യ-അമേരിക്ക വ്യോമസേനകള്‍ സംയുക്ത പരിശീലനം സംഘടിപ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു പരിപാടി നടക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളും യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധസംവിധാനങ്ങളും അമേരിക്കയിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി യുഎസ് മാറണം എന്നാണ് എന്‍റെ ആഗ്രഹം. ആ നിലയ്ക്കാണ് ഇപ്പോള്‍ നമ്മുടെ ചര്‍ച്ചകള്‍ നടക്കുന്നത്. തീവ്രവാദത്തിന്‍റെ ഇരകളാണ് ഇന്ത്യയും അമേരിക്കയും. സിറിയയിലേയും ഇറാഖിലേയും ഐഎസ് ഭീകരശൃംഖലയെ നമ്മള്‍ തുടച്ചു നീക്കി കഴിഞ്ഞു. ഐഎസ് തലവന്‍ ബാഗ്ദാദിയെ അടക്കം യുഎസ് സൈന്യം വധിച്ചു.
02:12 PM (IST) Feb 24
ഗാന്ധി ഗൃഹമായ സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇന്ന് തന്നെ താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിക്കുമെന്നും ട്രംപ്
02:11 PM (IST) Feb 24
അമേരിക്കയുടെ വികസനത്തിന് അവിടെയുള്ള 40 ലക്ഷം ഇന്ത്യക്കാര്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. അതിന് എന്നും അമേരിക്ക നിങ്ങളോട് കടപ്പെട്ടിരിക്കും.
02:08 PM (IST) Feb 24
ബോളിവുഡ് സിനിമകളെ പുകഴ്ത്തി പ്രസിഡന്‍റെ ട്രംപ്. സച്ചിനും വിരാട് കോലിക്കും ജന്മം നല്‍കിയ നാടാണ് ഇന്ത്യ. സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും ട്രംപ് സ്മരിച്ചു. ദീപാവലിയും ഹോളിയും ട്രംപിന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.
02:05 PM (IST) Feb 24
ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേയറ്റം വരെ 8000 മൈല്‍ യാത്ര ചെയ്തു ഞങ്ങള്‍ വന്നത് ഒരു കാര്യം പറയാനാണ്. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു. അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എന്നും ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്തായിരിക്കും. അഞ്ച് മാസം മുന്‍പ് ടെക്സാസിലെ വലിയൊരു ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പ്രധാനമന്ത്രി മോദിയെ അമേരിക്ക വരവേറ്റത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ സ്വീകരണം ഞങ്ങളൊരിക്കലും മറക്കില്ല. ഞങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയ്ക്ക് എന്നും പ്രത്യേക ഇടമുണ്ടാകും. ചായ വില്‍പനക്കാരനായി ജീവിതം ആരംഭിച്ചയാളാണ് മോദി. എല്ലാരും അദ്ദേഹത്തെ സ്നേഹിക്കുന്നു പക്ഷേ ഞാന്‍ പറയട്ടെ മോദി വളരെ ശക്തനായ ഒരാളാണ്.
01:55 PM (IST) Feb 24
ഇന്ത്യ - അമേരിക്ക ബന്ധം ഒരുപാട് കാലം മുന്നോട്ടുപോകും
അമേരിക്ക സ്റ്റാച്യു ഓഫ് ലിബർട്ടിയിൽ അഭിമാനം കൊള്ളുമ്പോൾ ഇന്ത്യ സ്റ്റാച്വു ഓഫ് യൂണിറ്റിയിൽ അഭിമാനം കൊള്ളുന്നു
ഇന്ത്യക്കും അമേരിക്കും ഒരുപാട് സമാനതകളെന്ന് മോദി
അമേരിക്കക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ ഫലം ട്രംപിന് കിട്ടുമെന്നും മോദി
മെലാനിയ ട്രംപ് കുട്ടികൾക്കായി ചെയ്യുന്ന സേവനങ്ങൾ അഭിമാനകരം
എന്‍റേയും ഇന്ത്യയുടേയും സുഹൃത്തായ ട്രംപിനെ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു
01:53 PM (IST) Feb 24
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം.
ഇതു ഗുജറാത്താണ് എന്നാല്‍ നിങ്ങളെ വരവേല്‍ക്കുന്നത് മൊത്തം രാജ്യവും ചേര്‍ന്നാണ്.
ചരിത്രം ഇന്ന് ആവര്‍ത്തിക്കുകയാണ്
അഞ്ച് മാസം മുന്‍പ് ഹൗഡി മോഡിയിലൂടെ ഞാന്‍ യുഎസ് സന്ദര്‍ശനം തുടങ്ങി
ഇന്ന് നമസ്തേ ട്രംപിലൂടെ ട്രംപ് അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ യാത്ര തുടങ്ങുന്നു
01:50 PM (IST) Feb 24
ഇന്ത്യ-യുഎസ് ബന്ധം എക്കാലത്തേയും ഏറ്റവും ശക്തമായ നിലയിലെന്ന് മോദി
ട്രംപിനേയും മെലാന ട്രംപിനേയും സ്വാഗതം ചെയ്ത് ഇന്ത്യ
ഇന്ത്യ- യുഎസ് സൗഹൃദത്തില്‍ കുറഞ്ഞകാലം കൊണ്ട് വലിയമാറ്റം വന്നെന്ന് മോദി
01:46 PM (IST) Feb 24
ഭാരത് മാതാ കീ ജയ് വിളിച്ച് മോദിയുടെ പ്രസംഗം തുടങ്ങി
സ്റ്റേഡിയത്തില്‍ മോദി... മോദി... വിളി മുഴങ്ങുന്നു
നമസ്തേ ട്രംപ് എന്ന് മൂന്ന് വട്ടം ആവര്‍ത്തിച്ച് വിളിച്ച് മോദി
01:32 PM (IST) Feb 24
റോഡ് ഷോ അല്‍പം നീണ്ടു പോകുകയും സബര്‍മതി ആശ്രമത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്തതോടെ നമസ്തേ ട്രംപ് പരിപാടി അല്‍പം വൈകിയാണ് ആരംഭിക്കുന്നത്.
01:27 PM (IST) Feb 24
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയിലേത് മൊട്ടേര സ്റ്റേഡിയത്തില്‍ ഒരുക്കിയത് വന്‍ സുരക്ഷ ട്രംപിനൊപ്പം എത്തിയ പ്രതിനിധി സംഘത്തിന് പ്രത്യേകം പവലിയന്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പരിപാടിക്ക് എത്തിയിട്ടുണ്ട്
01:25 PM (IST) Feb 24
മൊട്ടേര സ്റ്റേഡിയത്തില്‍ ട്രംപിനെ വരവേല്‍ക്കാന്‍ എത്തിയത് ലക്ഷക്കണക്കിനാളുകള്‍
പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും പരിപാടിക്കെത്തി
01:23 PM (IST) Feb 24
നമസ്തേ ട്രംപ് പരിപാടിക്കായി ട്രംപും മോദിയും മൊട്ടേര സ്റ്റേഡിയത്തില്‍ എത്തി
12:41 PM (IST) Feb 24
നമസ്തേ ട്രംപ് പരിപാടിക്കായി ട്രംപും മോദിയും മൊട്ടേര സ്റ്റേഡിയത്തിലേക്ക് തിരിച്ചു
റോഡ് ഷോ നേരത്തെ അവസാനിപ്പിച്ച് ട്രംപ് സബര്‍മതി ആശ്രമത്തില്‍ എത്തി
ആശ്രമത്തിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇരുനേതാക്കളും സ്റ്റേഡിയത്തിലേക്ക് തിരിച്ചു
12:38 PM (IST) Feb 24
സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിക്ക് ആദരം അര്‍പ്പിച്ച് ട്രംപ്
ആശ്രമത്തിലെ ചര്‍ക്കയില്‍ ട്രംപ് നൂല്‍ നൂറ്റു.
ആശ്രമത്തിലെ സന്ദര്‍ശക ഡയറിയില്‍ ട്രംപ് എഴുതുന്നു
ട്രംപിനെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
12:33 PM (IST) Feb 24
ഡൊണാള്‍ഡ് ട്രംപും പത്നി മെലാനിയയും സബര്‍മതി ആശ്രമത്തിലെത്തി
ട്രംപിന് മുന്‍പേ ആശ്രമത്തിലെത്തിയ മോദി അദ്ദേഹത്തെ വരവേറ്റു
ഗാന്ധിജിയുടെ ചിത്രത്തിന് ട്രംപും മോദിയും ചേര്‍ന്ന് മാലയിട്ടു
ആശ്രമത്തിന് അകത്തേക്ക് മോദിയും ട്രംപും പ്രവേശിച്ചു.
12:27 PM (IST) Feb 24
12:24 PM (IST) Feb 24
സബര്‍മതി ആശ്രമത്തില്‍ ട്രംപിനെ മോദി സ്വീകരിക്കും
ആശ്രമത്തിലും പരിസരത്തും വന്‍സുരക്ഷ
ഇന്ത്യന്‍ സുരക്ഷാസേനകള്‍ക്ക് പുറമേ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളും നിരീക്ഷണം നടത്തുന്നു
12:17 PM (IST) Feb 24
12:15 PM (IST) Feb 24
ട്രംപ് എത്തിയപ്പോള്‍ മുതലുള്ള ദൃശ്യങ്ങള്‍ മൊട്ടേര സ്റ്റേഡിയത്തിലെ സ്ക്രീനില്‍ തത്സമയം സംപ്രക്ഷണം ചെയ്യുന്നു
12:12 PM (IST) Feb 24
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ട്രംപ് സബര്‍മതിയിലേക്ക് തിരിച്ചു
സബര്‍മതി ആശ്രമത്തില്‍ പ്രധാനമന്ത്രി മോദി ട്രംപിനെ സ്വീകരിക്കും
വഴിനീളെ ട്രംപിനെ കാണാനായി ജനങ്ങള്‍
ഗുജറാത്തിന്‍റെ തനതു കലാരൂപങ്ങള്‍ ഒരുക്കി സര്‍ക്കാര്‍
12:11 PM (IST) Feb 24
12:06 PM (IST) Feb 24
12:03 PM (IST) Feb 24
12:01 PM (IST) Feb 24
12:01 PM (IST) Feb 24
ട്രംപും മോദിയും സബര്‍മതി ആശ്രമത്തിലേക്ക് തിരിക്കുന്നു
11:51 AM (IST) Feb 24
11:50 AM (IST) Feb 24
മിനി കരാർ പോലുമില്ല; ഇന്ത്യ - യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമാകാത്തതിന് പിന്നിൽ?...
'സബ്‍സേ മിലേംഗേ', ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ട്രംപ്, 'ഉടനേ കാണാം' എന്ന് മോദി...
ട്രംപെത്തും മുമ്പേ ഇന്ത്യയില്‍ പറന്നിറങ്ങി ആറ് ഭീമന്‍ ചരക്ക് വിമാനങ്ങള്‍!...
36 മണിക്കൂര്‍ സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ലക്ഷ്യമിടുന്നത് എന്ത്?...
ആദ്യ ഇന്ത്യാ സന്ദർശനത്തിന് ട്രംപ്, വിപുലമായ കവറേജുമായി ഏഷ്യാനെറ്റ് ന്യൂസ്...
നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും തമ്മിലുള്ളത് അപാരമായ ഈ സാമ്യങ്ങൾ...
ട്രംപിനെ കാത്തിരുന്ന് ഗുജറാത്ത്; ചിത്രങ്ങള്‍ കാണാം...
ട്രംപിന് ഗോ ബാക്ക് വിളിച്ച് ട്വിറ്റര്‍; പ്രതിഷേധം ട്രെന്‍റിംഗില്‍ ഒന്നാമത്...
11:41 AM (IST) Feb 24
പ്രോട്ടോകോള്‍ മറികടന്ന് ട്രംപിനെ മോദി നേരിട്ട് സ്വീകരിക്കും
11:38 AM (IST) Feb 24
മോദിയും ട്രംപും ചേര്‍ന്ന് റോഡ് ഷോ നടത്തും
11:35 AM (IST) Feb 24
നമസ്തേ ട്രംപ് പരിപാടി നടക്കുന്നത് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍. പരിപാടിയില്‍ പങ്കെടുക്കാനായി അഹമ്മദാബാദിലേയും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ മോട്ടേര സ്റ്റേഡിയത്തിലേക്ക് ഒഴുകുന്നു.
11:32 AM (IST) Feb 24
11:32 AM (IST) Feb 24
11:29 AM (IST) Feb 24
11:21 AM (IST) Feb 24
11:20 AM (IST) Feb 24
അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെ നേരിട്ട് സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തി. പ്രോട്ടോകോള്‍ മറികടന്നാണ് മോദി ട്രംപിനെ വരവേല്‍ക്കുന്നത്.
11:19 AM (IST) Feb 24
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അല്‍പസമയത്തിനകം ഇന്ത്യയിലെത്തും. 11.40-ന് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്‍ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ഇറങ്ങും.