ദില്ലി: അഹമ്മദാബാദിൽ തന്‍റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന് പറന്നിറങ്ങുന്നതിന് തൊട്ടുമുമ്പ്, ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ഡോണൾഡ് ട്രംപ്. 

''ഇന്ത്യയിലേക്ക് വരാൻ താത്പര്യത്തോടെ കാത്തിരിക്കുന്നു. ഞങ്ങൾ യാത്രയിലാണ്. കുറച്ച് മണിക്കൂറുകൾക്കകം എല്ലാവരെയും കാണാം'', എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

11.40-നാണ് ട്രംപിന്‍റെ വിമാനം അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങുക. ജർമനി വഴിയാണ് ട്രംപിന്‍റെ യാത്ര. തന്‍റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തുന്ന ഫസ്റ്റ് ലേഡി മെലാനിയ ട്രംപിനെയും ട്രംപിനെയും സ്വീകരിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തും. 

നേരത്തേ മോദി ട്വീറ്റ് ചെയ്തതിങ്ങനെ:

''ഇന്ത്യ താങ്കളെ കാത്തിരിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാൻ ഇത് വഴി കഴിയും. ഉടനെ കാണാം, അഹമ്മദാബാദിൽ'', എന്ന് മോദി.