
ആഗ്ര: പ്രണയസ്മാരകമായ താജ്‍മഹൽ സന്ദര്‍ശനത്തിനെത്തി അമേരിക്കൻ പ്രസിഡന്‍റും ഭാര്യ മെലാനിയ ട്രംപും. താജ്മഹലും പരിസരവും ചുറ്റി നടന്ന് കണ്ട ട്രംപ് ഇന്ത്യയുടെ സൗന്ദര്യത്തിന്‍റെ അടയാളമാണിതെന്ന് സന്ദര്‍ശക ഡയറിയിൽ കുറിച്ചു. മകൾ ഇവാങ്ക ട്രംപും ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. ഒരു മണിക്കൂര്‍ ട്രംപും സംഘവും താജ്മഹൽ പരിസരത്ത് ചെലവഴിച്ചു. ചരിത്ര പ്രധാന്യവും നിര്‍മ്മാണ വൈദഗ്ധ്യവും അടക്കം കേട്ടറിഞ്ഞ സന്ദര്‍ശനത്തിന് ഒടുവിൽ താജ്മഹൽ ആരെയും വിസ്മയിപ്പിക്കും എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
മോട്ടേര സ്റ്റേഡിയത്തിലെ നമസ്തെ ട്രംപ് പരിപാടിയിൽ പങ്കെടുത്ത ശേഷം ഉത്തര്‍ പ്രദേശിലെത്തിയ അമേരിക്കൻ പ്രസിഡന്‍റിന് പ്രൗഡമായ സ്വീകരണ ചടങ്ങാണ് ഒരുക്കിയിരുന്നത്. ഗവര്‍ണര്‍ ആനന്ദിബെൻ പാട്ടീലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് ട്രംപിനെയും സംഘത്തേയും സ്വീകരിച്ചു.
നിശ്ചയിച്ചതിൽ നിന്നും അരമണിക്കൂര്‍ നേരത്തെ തന്നെ ഡൊണാൾഡ് ട്രംപും സംഘവും ആഗ്രയിലേക്ക് യാത്ര തിരിച്ചു. ഒരു മണിക്കൂറോളം താജ്മഹൽ പരിസരത്ത് ചെലവഴിച്ച ശേഷമാണ് ട്രംപും സംഘവും മടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam