ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക

Published : Jun 08, 2022, 10:04 PM IST
ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക

Synopsis

യുഎസ്.  ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്നും അമേരിക്കൻ സൈനിക മേധാവി  പ്രതികരിച്ചു.

ദില്ലി: ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക രംഗത്ത്. ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്കൻ സൈനിക മേധാവി ജനറൽ ചാൾസ് എഫ്ലിൻ പറഞ്ഞു. ഇന്ത്യൻ അതിർത്തിയിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്നതാണ് ചൈനയുടെ നടപടികളെന്നും അമേരിക്കൻ സൈനിക മേധാവി വ്യക്തമാക്കി. 

യുഎസ്.  ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്നും അമേരിക്കൻ സൈനിക മേധാവി  പ്രതികരിച്ചു. പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ദില്ലി: സൈനിക റിക്രൂട്ട്മെന്റിനായുള്ള പുതിയ ചട്ടങ്ങൾ ഉടൻ പുറത്തിറക്കിയേക്കും. അൻപതിനായിരം യുവാക്കളെ ഓരോ വർഷവും ഹ്രസ്വകാലത്തേക്ക് സൈന്യത്തിലെടുക്കാൻ പദ്ധതി. നാല് വർഷത്തേക്കാകും ഇവരുടെ നിയമനം

കൊവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷമായി നിർത്തിവെച്ച കരസേന റിക്രൂട്ട്മെന്റ് വീണ്ടും തുടങ്ങുന്നതിനൊപ്പമാണ് പുതിയ പദ്ധതിയും സൈന്യം നടപ്പാക്കുന്നത്. ടൂർ ഓഫ് ഡ്യൂട്ടി മാത്യകയിലുള്ള സൈനിക സേവനത്തിന് അഗ്നിപഥ് എന്ന പേരാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്ക് സൈന്യത്തിൽ ചേരാൻ ഇതുവഴി അവസരം നല്കും. പദ്ധതിപ്രകാരം എത്തുന്നവരെ അഗ്നിവീർ എന്നാകും വിളിക്കുക. ആറ് മാസത്തെ പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്കാകും നിയമനം 30000 രൂപ. മാസശമ്പളത്തോടെയാകും നിയമനം. 

സേവനം പൂർത്തിയാക്കുന്ന സമയത്ത് പത്തു മുതൽ പന്ത്രണ്ടുലക്ഷം രൂപ നികുതി ഇല്ലാതെ പാക്കേജായി നല്കും. നാലു വർഷത്തെ സേവനത്തിനു ശേഷം താത്പര്യമുള്ളവർക്ക് മറ്റൊരു സ്ക്രീനിങ് കൂടി പൂർത്തിയാക്കി. സർവീസിൽ തുടരാവുന്ന സാഹചര്യവുമുണ്ടാകും. 25 ശതമാനം പേർക്കെങ്കിലും ഇങ്ങനെ സൈന്യത്തിൽ തുടരാൻ കഴിയുന്ന തരത്തിലാണ് ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ സൈന്യത്തിൽ 17 മുതൽ 20 വർഷം വരെയാണ് ഓഫീസർ റാങ്കിനു താഴെയുള്ളവരുടെ കാലാവധി.. സൈന്യത്തിന് നിലവിൽ ഓഫീസർ റാങ്ക് കേഡറിനു താഴെ ഏകദേശം 125,000 സൈനികരുടെ കുറവാണ് ഉള്ളത്. ഇത് ഓരോ മാസം കൂടുമ്പോഴും 5000 വീതം കൂടുന്നുണ്ട്. നിലവിൽ 12 ലക്ഷം സൈനികരാണ് കരസേനയിലുള്ളത്.

PREV
Read more Articles on
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്