'തന്‍റെ പൂച്ചയെ മോഷ്ടിച്ചെന്ന് സംശയം'; അയല്‍വാസിയുടെ 30 പ്രാവുകളെ വിഷം കൊടുത്ത് കൊന്ന് യുവാവ്

Published : Jan 21, 2023, 11:23 AM IST
 'തന്‍റെ പൂച്ചയെ മോഷ്ടിച്ചെന്ന് സംശയം'; അയല്‍വാസിയുടെ 30 പ്രാവുകളെ വിഷം കൊടുത്ത് കൊന്ന് യുവാവ്

Synopsis

പക്ഷി സ്നേഹിയായ അലിയുടെ വീട്ടില്‍ 78 ഓളം പ്രാവുകളുണ്ട്. ഇതില്‍ 30 പ്രാവുകളാണ് വിഷം ഉള്ളില്‍ ചെന്ന് ചത്തത്.

ഷാജഹാൻപൂർ: തന്‍റെ പൂച്ചയെ മോഷ്ടിച്ചെന്ന് സംശയത്തില്‍ അയല്‍വാസിയുടെ പ്രാവുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവാവ്. ഉത്തര്‍ പ്രദേശിലെ താന സദർ ബസാറിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. താന സദർ ബസാറിലെ മൊഹല്ല അമൻസായില്‍ താമസിക്കുന്ന ആബിദ് എന്ന യുവാവാണ് തന്‍റെ അയല്‍വാസിയായ അലിയുടെ പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

ആബിദിന്‍റെ വളര്‍ത്തു പൂച്ചയെ അടുത്തിടെ കാണാതായിരുന്നു. പൂച്ചയെ അലി കൊലപ്പെടുത്തിയെന്നാണ് ആബിദ് കരുതിരിയിരുന്നത്. ഇതിന്‍റെ പ്രതികാരമായാണ് ഇയാള്‍ പ്രാവുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പക്ഷി സ്നേഹിയായ അലിയുടെ വീട്ടില്‍ 78 ഓളം പ്രാവുകളുണ്ട്. ഇതില്‍ 30 പ്രാവുകളാണ് വിഷം ഉള്ളില്‍ ചെന്ന് ചത്തത്. പ്രാവുകള്‍ക്കുള്ള തീറ്റയില്‍ ആബിദ് വിഷം കലര്‍ത്തിയതാണെന്നാണ് പ്രാഥമിക വിവരം.
 
വിഷം ഉള്ളില്‍ ചെന്ന് നിരവധി പ്രാവുകള്‍ ഗുരുതരാവസ്ഥയിലാണ്. പ്രാവുകള്‍ കൂട്ടത്തോടെ ചത്തതോടെ സംശയം തോന്നിയ അലി തീറ്റ പരിശോധിച്ചപ്പോഴാണ് വിഷം കലര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണച്ചിലാണ് ആബിദാണ് പ്രാവുകള്‍ക്കുള്ള തീറ്റയില്‍ വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തിയത്. ഇതോടെ ആബിദിനും രണ്ട് കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.  ചത്ത പ്രാവുകളെ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി  അഡീഷണൽ പൊലീസ് സൂപ്രണ്ട്  സഞ്ജയ് കുമാർ പറഞ്ഞു. അതിനിടെ അലിയുടെ കാണാതായ  പൂച്ച തിരിച്ചെത്തിയിട്ടുമുണ്ട്.

Read More : വീട്ടില്‍ കയറി വലിച്ചിഴച്ചു, പട്ടികകൊണ്ട് മര്‍ദ്ദനം; ഭാര്യാപിതാവിനെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും