ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി, തുരങ്കത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു

By Web TeamFirst Published Feb 14, 2021, 3:21 PM IST
Highlights

തുരങ്കത്തിൽ ഏഴു ദിവസമായി തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്

ദില്ലി: ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. ചെളിയിൽ പുതഞ്ഞു കിടന്ന മുപ്പതോളം പേരെ രക്ഷാപ്രവർത്തകർ ഇതുവരെ പുറത്തെത്തിച്ചു. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങൾ സംസ്കരിച്ചതായി പൊലീസ് അറിയിച്ചു. ഇന്ന് ഇതുവരെ കണ്ടെടുത്തത് 12 മൃതദേഹങ്ങൾ കണ്ടെടുത്തു 

തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തു. തുരങ്കത്തിൽ ഏഴു ദിവസമായി തെരച്ചിൽ നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. ഇതിന് മുമ്പ് 38 മൃതദേഹങ്ങളും കണ്ടെടുത്തത് ദൗലി ഗംഗ നദിയിൽ നിന്നായിരുന്നു. തുരങ്കത്തിൻറെ 130 മീറ്ററോളം എത്താൻ രക്ഷാപ്രവ‍ർത്തകർക്ക് കഴിഞ്ഞു.തെരച്ചിൽ ഊർജിതമാക്കിയെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. 

ദൗലി ഗംഗ നദിയിൽ നിന്ന് തുരങ്കത്തിലേക്ക് വെള്ളം കയറുന്നത് വെല്ലുവിളിയാണെങ്കിലും കൂടുതൽ പേരെ ജീവനോടെ പുറത്തെത്തിക്കാനാകും എന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. 164 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 12 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 26 മൃതദേഹങ്ങൾ സംസ്കരിച്ചു. അടുത്ത തുരങ്കത്തിലേക്ക് കടക്കാനുള്ള ശ്രമം രക്ഷാപ്രവർത്തകർ തുടരുകയാണ്. 

click me!